കെ.സി മുഹമ്മദ് കുഞ്ഞി അനുസ്മരണം നടത്തി
മേൽപറമ്പ് (www.evisionnews.co): ചളിയങ്കോട് വാർഡ് ലീഗ് പ്രസിഡന്റ് ആയിരിക്കെ മരണപെട്ടുപോയ കെസി മുഹമ്മദ് സാഹിബ് അനുസ്മരണം നടത്തി. മത സാമൂഹ്യ വിദ്യാഭ്യാസ രാഷട്രീയ മേഖലകളിലാകെ വെൺമയോടെ പ്രശോഭിച്ച കെ.സി മുഹമ്മദ് കുഞ്ഞിയുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതെന്ന് ചളിയങ്കോട് വാർഡ് മുസ്ലിം ലീഗ് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
സനഫീർ ചളിയങ്കോട് സ്വാഗതം പറഞ്ഞു. ഖാലിദ് സി.കെ അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം കണ്ണൻ (ഡിസിസി നേതാവ്) നിർവഹിച്ചു. ഇക്ബാൽ കല്ലട്ര, സി എ അബദുറഹിമാൻ കടവത്ത്, നിസാർ കല്ലട്ര, അഷ്‌റഫ് ബി.എ ചളിയങ്കോട് , ഗഫൂർ പുഴക്കര, ഷാനി തായത്ത്, സർഫറാസ്, ശഹ്‌സീൻ, ഖലീൽ, നിയാസ് കമാൽ, അനസ്, എന്നിവർ സംസാരിച്ചു
Powered by Info News For You

Comments
Post a Comment