ഗള്‍ഫ് നാടുകളിലെ അവധിക്കാലം അവസാനിക്കവെ പ്രവാസികളെ പിഴിഞ്ഞ് വീണ്ടും വിമാന കമ്പനികള്‍; കേരളത്തില്‍ നിന്നുമുള്ള വിമാന ടിക്കറ്റ് കുത്തനെ കൂട്ടി; ആഗസ്റ്റ് അവസാന വാരം മുതല്‍ ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റുകളില്‍ നാലിരട്ടിയിലധികം വര്‍ധനവ്
തിരുവനന്തപുരം: (www.kvartha.com 19.08.2019) പ്രവാസികള്‍ക്ക് ഇടിത്തീയായി കേരളത്തില്‍ നിന്നുമുള്ള വിമാന ടിക്കറ്റ് കുത്തനെ കൂട്ടി വിമാനകമ്പനികള്‍. ഗള്‍ഫ് നാടുകളിലെ അവധിക്കാലം അവസാനിക്കുന്നതോടെയാണ് വിമാനകമ്പനികള്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് . ആഗസ്റ്റ് അവസാന വാരം മുതല്‍ ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റുകളില്‍ നാലിരട്ടിയിലധികം വര്‍ധനവാണ് വിമാനകമ്പനികള്‍ കൊണ്ടു വന്നിരിക്കുന്നത്.
സെപ്തംബറിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം അവസാനിക്കുന്നത്. ഈ സമയം നോക്കി ഗള്‍ഫിലേക്ക് തിരികെ പോകുന്നവരേയും പെരുന്നാള്‍ ആഘോഷിച്ച് മടങ്ങുന്ന മലയാളികളേയും നിരക്ക് വര്‍ധന പ്രതികൂലമായി ബാധിക്കും.
വി. മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന്, തങ്ങള്‍ നിരക്ക് കുറയ്ക്കുമെന്ന് കമ്പനികള്‍ അറിയിച്ചതുമാണ്.
ചില വിമാന കമ്പനികളാകട്ടെ ദമാം, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ടിക്കറ്റിന് ഒരു ലക്ഷം രൂപ വരെ ഈടാക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഷാര്‍ജ, ദോഹ, ബഹ്റൈന്‍, ദുബൈ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളിലും വന്‍ വര്‍ധനവാണ് കമ്പനികള്‍ കൊണ്ടുവന്നിരിക്കുന്നത്.
5000 മുതല്‍ 12,000ല്‍ അധികം പണം ഈ കമ്പനികള്‍ ഗള്‍ഫ് മലയാളികളില്‍ നിന്നും ഈടാക്കും. മറ്റ് കമ്പനികള്‍ക്കൊപ്പം ഇന്ത്യന്‍ കമ്പനിയായ എയര്‍ ഇന്ത്യയും തങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ചാര്‍ജുകളും കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള മിക്ക സര്‍വീസുകളും ദുബൈ വഴിയാണ്.
ആഗസ്റ്റ് അവസാനം തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് പോകുന്ന ഗള്‍ഫ് എയറില്‍ 66,396രൂപയാണ് ടിക്കറ്റിന്റെ വില. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിന് 31,685 രൂപയും, സ്പൈസ് ജെറ്റിന് 22,635 രൂപയുമാണ്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പോകുന്ന എത്തിഹാദിന് 47,100രൂപയാണ് ടിക്കറ്റ് വില. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിനാകട്ടെ 26,887രൂപയാണ് ടിക്കറ്റ് നിരക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Air companies increase flight charges, Thiruvananthapuram, News, Ticket, Air India, Holidays, Gulf, Kerala, Business, Flights.

Powered by Info News For You

Comments
Post a Comment