കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: (www.kvartha.com 23.08.2019) കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. നേരത്തെയും ട്രംപ് പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുക്കാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ അതിന് തയ്യാറായില്ല. കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമാണ് എക്കാലത്തും ഇന്ത്യയുടെ ഉറച്ച നിലപാട്.

എന്നാല്‍ അടുത്തിടെ കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെ പ്രശ്‌നം വീണ്ടും വഷളാവുകയാണ്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പ്രശ്‌നം രൂക്ഷമാകുമെന്നു തോന്നിയതോടെയാണ് ട്രംപ് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിക്കുന്നതും ഇന്ത്യ ഈ ആവശ്യം നിരാകരിക്കുന്നതും.

Willing to 'Assist' on Kashmir 'If Requested': In a Renewed Mediation Pitch, US Tones Down Trump's Offer, Washington, News, Politics, Kashmir, Jammu, Donald-Trump, Trending, Criticism, World

കശ്മീര്‍ വിഷയത്തില്‍ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ ഞാന്‍ പരമാവധി ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ അയവ് വരുത്തേണ്ട ആവശ്യകത യുഎസ് പ്രസിഡന്റ് ബോധ്യപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട ഉഭയകക്ഷി തര്‍ക്കം മാത്രമാണ് കശ്മീരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം സഹായത്തിന് അമേരിക്കന്‍ പ്രസിഡന്റ് തയ്യാറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അമേരിക്കയ്ക്ക് ദീര്‍ഘകാല താത്പര്യമുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശദീകരിച്ചു.

ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ട്രംപുമായി മോഡി കൂടിക്കാഴ്ച നടത്താനിടയുള്ള സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Willing to 'Assist' on Kashmir 'If Requested': In a Renewed Mediation Pitch, US Tones Down Trump's Offer, Washington, News, Politics, Kashmir, Jammu, Donald-Trump, Trending, Criticism, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?