മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം: മുഖ്യമന്ത്രി ഇന്ന് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
(www.evisionnews.co) സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല.
വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും.രാവിലെ എട്ടിന് തിരുവനന്തപുരത്തു നിന്ന് മുഖ്യമന്ത്രി വിമാനമാര്‍ഗം കരിപ്പൂരിലെത്തും. പിന്നീട് ഹെലികോപ്റ്ററില്‍ ആദ്യം വയനാട്ടിലേക്കും പിന്നീട് മലപ്പുറത്തേക്കും പോകും. ദുരിതബാധിത പ്രദേശങ്ങള്‍ക്കൊപ്പം മേപ്പാടിയിലെയും ഭൂദാനത്തെയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും.
രണ്ട് ജില്ലകളിലെയും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങളിലും പിണറായി വിജയന്‍ പങ്കെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. മഴയും ദുരിതാശ്വാസ പ്രവര്‍ത്തനവും കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment