കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്:(www.kasargodvartha.com 18/09/2019) കോഴിക്കോട് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നടുവട്ടം സ്വദേശി ശ്രീദര്‍ശാണ് പിടിയിലായത് .നഗരത്തിലെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വില്പനയ്ക്കുവേണ്ടി കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായാണ് നല്ലളം പോലീസും ഡിസ്ട്രിക്ക്റ്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ഡന്‍സാഫ് ചേര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തതു.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശ്രീദര്‍ശ് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ശ്രീദര്‍ശ്. വെള്ളിയാഴ്ച്ച രാത്രി അരീക്കാട് മീഞ്ചന്ത റോഡരികില്‍ ഇയാള്‍ കഞ്ചാവ് വില്‍പനക്കായി കൊണ്ടു വന്നിട്ടുണ്ടെന്ന് നല്ലളം പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
ബാഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയായ യുവാവാണ് ശ്രീദര്‍ശിന് കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്ന് പോലീസിനോട് ഇയാള്‍ പറഞ്ഞിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, Top-Headlines, Kanjavu, seized, Youth, Arrest, Police, Accuse,Kanjavu seized,youth arrested

Powered by Info News For You

Comments
Post a Comment