നാഥനില്ലാ കളരിയായിമാറിയ കോണ്‍ഗ്രസിനെ പ്രിയങ്കയും കയ്യൊഴിയുന്നു; തന്റെ പേര് അധ്യക്ഷസ്ഥാനത്തേക്ക് വലിച്ചിഴയ്ക്കരുതെന്ന് താക്കീത്


ന്യൂഡല്‍ഹി: (www.kvartha.com 02/08/2019) കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് താക്കീതുമായി പ്രിയങ്ക. മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രിയങ്കയുടെ പേര് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയതോടെയാണ് എഐ സിസി ജനറല്‍ സെക്രട്ടറി താക്കീതുമായി രംഗത്തെത്തിയത്.

അനാവശ്യമായി തന്റെ പേര് അധ്യക്ഷസ്ഥാനത്തേയ്ക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രിയങ്ക നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞതോടെ നാഥനില്ലാ കളരിയായ മാറിയ കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കണമെന്ന പരസ്യനിര്‍ദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ശശി തരൂര്‍ എംപിയും ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നിരുന്നു. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, Politics, News, Congress, Priyanka Gandhi, Priyanka Gandhi warns congress leaders


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?