ഓടികൊണ്ടിരുന്ന ബൈക്കിന്റെ പിറകിലിരുന്ന യുവാവ് റോഡിലേക്ക് തെറിച്ച് വീണ് മരിച്ചു

ഉദുമ: (www.kasargodvartha.com 27.08.2019) ഓടികൊണ്ടിരിക്കുകയായിരുന്ന ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് റോഡിലേക്ക് തെറിച്ച് വീണ് മരിച്ചു. ചിത്താരി കടപ്പുറത്തെ കുമാരന്‍ - നാരായണി ദമ്പതികളുടെ മകന്‍ സച്ചിനാ (19)ണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ ചേറ്റുകുണ്ടിന് സമീപം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്ന വളവിലാണ് അപകടം.

പാലക്കുന്നില്‍ നിന്ന് ബൈക്കില്‍ വരുമ്പോള്‍ പിറകിലിരുന്ന സച്ചിന്‍ തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. സഹോദരങ്ങള്‍: സനല്‍ (ഗള്‍ഫ്), ശരത്, ഷൈജു. സഹോദരന്‍ ശരത്തിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, Death, Accidental-Death, Top-Headlines, Youth died after fell from Bike
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?