ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ കരുണ്‍ നായര്‍ വിവാഹിതനാകുന്നു; വധു സനായ
ചെങ്ങന്നൂര്‍: (www.kvartha.com 19.08.2019) ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ കരുണ്‍ നായര്‍ വിവാഹിതനാകുന്നു. ബംഗളൂരു സ്വദേശിനിയായ സനായയാണു വധു. ഞായറാഴ്ച ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ മോതിരം മാറ്റല്‍ ചടങ്ങ് നടന്നു. കരുണിന്റെ അച്ഛന്‍ എം.ഡി.കെ.നായര്‍ മാലക്കര സ്വദേശിയും അമ്മ പ്രേമ കെ.നായര്‍ ചെങ്ങന്നൂര്‍ സ്വദേശിനിയുമാണ്.
ബംഗളൂരു സ്വദേശികളായ ജെ.തങ്കരിവാലയുടെയും പരീന്‍ തങ്കരിവാലയുടെയും മകളാണു സനായ. അടുത്ത വര്‍ഷം ജനുവരി 16നു കരുണിന്റെ ജന്മസ്ഥലമായ രാജസ്ഥാനില്‍ വിവാഹം നടക്കും. വലംകയ്യന്‍ ബാറ്റ്‌സ്മാനായ കരുണ്‍ ഇന്ത്യയ്ക്കു വേണ്ടി ആറു ടെസ്റ്റുകള്‍ കളിച്ചു. ഒരു ട്രിപ്പിള്‍ സെഞ്ച്വറി (303) ഉള്‍പ്പെടെ 374 റണ്‍സാണ് ഇതുവരെ നേടിയത്.
2016 ല്‍ ചെന്നൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്. ഇതോടെയാണ് ശ്രദ്ധേയനാകുന്നത്. എന്നാല്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റുകളിലാണ് കരുണ്‍ നായര്‍ ഇപ്പോള്‍ കളിക്കുന്നത്. രഞ്ജി ട്രോഫിയില്‍ കര്‍ണാടക താരമാണ് കരുണ്‍.
സനായയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ കരുണ്‍ നായര്‍ പുറത്തുവിട്ടു. ആരെക്കാളും നീയാണ് എന്റെ ലോകം പ്രകാശമയമാക്കിയതെന്നായിരുന്നു കരുണ്‍ ചിത്രത്തിനു നല്‍കിയ തലക്കെട്ട്. വിവാഹമാണെന്ന കാര്യം അറിയിച്ചുകൊണ്ട് കഴിഞ്ഞ ജൂണ്‍ 29നും കരുണ്‍ സനായയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian Cricketer Karun Nair gets engaged to longtime girlfriend Sanaya Takariwala, News, Sports, Cricket, Marriage, Family, Social Network, Photo, Kerala.

Powered by Info News For You

Comments
Post a Comment