ഐ എ എസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയെന്ന് ആരോപണം; കാറിലും ശ്രീറാമിന്റെ ശരീരത്തിലും മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നിട്ടും രക്തസാംപിള്‍ പരിശോധിക്കാന്‍ തയാറായില്ല; സുഹൃത്ത് വഫയുടെ രക്തസാംപിള്‍ പരിശോധിച്ചു
തിരുവനന്തപുരം: (www.kvartha.com 03.08.2019) ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ആരോപണം. കാറിലും ശ്രീറാമിന്റെ ശരീരത്തിലും മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നിട്ടും രക്തസാംപിള്‍ പരിശോധിക്കാന്‍ പോലീസ് തയാറായില്ലെന്നാണ് ആരോപണം.
എന്നാല്‍ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് വഫയുടെ രക്തസാംപിള്‍ പരിശോധിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച ചോദ്യത്തിന് ശ്രീറാം രക്തപരിശോധനയ്ക്ക് വിസമ്മതിച്ചുവെന്നാണു തിരുവനന്തപുരം റേഞ്ച് ഐജി സഞ്ജയ്കുമാര്‍ ഗരുഡിന്‍ മാധ്യമങ്ങളോടു പറഞ്ഞത്. അതേസമയം അപകടത്തിന് ശേഷം പോലീസ് വഫയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കിയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുത്തിട്ടില്ലെന്നും നിയമം പാലിച്ചുമാത്രമേ രക്തസാംപിള്‍ എടുക്കാന്‍ പറ്റൂവെന്നും കമ്മിഷണര്‍ പറഞ്ഞു. കയ്യില്‍ മുറിവുള്ളതിനാല്‍ രക്തസാംപിള്‍ എടുക്കാന്‍ ശ്രീറാം വിസമ്മതിക്കുകയായിരുന്നു. പ്രതിയുടെ സമ്മതമില്ലാതെ രക്തം പരിശോധിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം, കാറില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി.
അതേസമയം രക്തപരിശോധന നടത്താന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ക്രൈം നമ്പര്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ക്കു നിര്‍ബന്ധിക്കാനായില്ല. ദേഹപരിശോധന നടത്താന്‍ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍ പറഞ്ഞു.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റര്‍ മാറിയ നിലയിലായിരുന്നു. ഇരുവാഹനങ്ങളും ഒരേ ദിശയില്‍ വരികയായിരുന്നു.
വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിലുള്ളതാണ് കാര്‍. അപകടസമയത്ത് വഫയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala IAS officer's drunken driving kills journalist at midnight, Thiruvananthapuram, News, Trending, Police, Allegation, Dead, Accidental Death, Kerala.

Powered by Info News For You

Comments
Post a Comment