വയനാട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണ്? ദുരിതാശ്വാസ ക്യാംമ്പുകളില്‍ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സഹിതം രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പ്, വയനാട് നേരിടുന്നത് വലിയ പ്രളയക്കെടുതിയെ, ക്യാംമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത് ആയിരങ്ങളെ, സഹായിക്കണമെന്ന് അഭ്യര്‍ത്ഥനയും

വയനാട്: (www.kvartha.com 12.08.2019) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രളയക്കെടുതി നേരിട്ട വയനാട് ജില്ലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങി. വയനാട് മണ്ഡലം വലിയ പ്രളയ കെടുതിയെ നേരിടുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആയിരങ്ങളെ ക്യാംമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും സഹായിക്കണമെന്നുമാണ് രാഹുല്‍ അറിയിച്ചത്. ക്യാംപുകളില്‍ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സഹിതമാണ് രാഹുലിന്റെ അഭ്യര്‍ഥന എന്നതും ശ്രദ്ധേയമാണ്.


കുടിവെള്ളം, പായകള്‍, പുതപ്പ്, അടിവസ്ത്രങ്ങള്‍, ലുങ്കികള്‍, രാത്രി വസ്ത്രങ്ങള്‍, കുട്ടികളുടെ ഉടുപ്പുകള്‍, സ്ലിപ്പറുകള്‍, സാനിറ്ററി നാപ്കിന്‍സ്, സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ഡെറ്റോള്‍, സോപ്പ് പൊടി, ബ്ലീച്ചിങ് പൗഡര്‍, ബ്രഡ്, ബേബി ഫൂഡ് തുടങ്ങിയവ അടിയന്തരമായി ആവശ്യമുള്ള സാധനങ്ങളാണെന്നും അതാത് കലക്ഷന്‍ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിക്കണമെന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ഞായറാഴ്ച കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Wayanadu, Flood, Facebook, Rahul Gandhi, State, Drinking Water, dress, Rahul Gandhi's Facebook post to help flood effected peoples


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?