പുഴകളും ഡാമുകളും വൃത്തിയായി സംരക്ഷിക്കും: യു.കെ യൂസുഫിന് മന്ത്രിമാരുടെ ഉറപ്പ്

കാസര്‍കോട് (www.evisionnews.co): പത്തുവര്‍ഷമായി പുഴകളില്‍ നിന്നും ഡാമുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യാത്തത് കാരണം ഇവര്‍ക്ക് സംഭരണ ശേഷി കുറയുന്നുവെന്നും ജലം വഴിമാറി ഒഴുകി വന്‍ പ്രളയമുണ്ടാകുന്നുവെന്നും പ്രമുഖ വ്യവസായി യു.കെ യൂസുഫ് മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ ടീച്ചര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. പാറമടകള്‍ പൊട്ടിച്ച് കൃത്രിമ മണലുണ്ടാക്കുന്നത് കാരണം മണ്ണിടിച്ചിലും പ്രകൃതി ദുരന്തവും ഉണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിയുമായി സംസാരിച്ച് എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകുമെന്ന് മന്ത്രിമാര്‍ യു.കെ യൂസുഫിന് ഉറപ്പ് നല്‍കി. പുഴയില്‍ നിന്നും മണ്ണ് മാറ്റിയില്ലെങ്കില്‍ പുഴ നശിക്കുമെന്നും പ്രകൃതി ദുരന്തമുണ്ടാകുമെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ യു.കെ യൂസുഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?