ട്രെയിന്‍ ഗതാഗതം ഉച്ചയ്ക്ക് ശേഷം സാധാരണ നിലയിലായേക്കും; ഫറോക്ക് പാലത്തിന് കുഴപ്പമില്ല

കോഴിക്കോട്: (www.kasargodvartha.com 12.08.2019) ട്രെയിന്‍ ഗതാഗതം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ സാധാരണ നിലയിലായേക്കും. റെയില്‍വേ എന്‍ജീനിയര്‍ മാര്‍ഫറൂഖ് പാലം പരിശോധിച്ച് ഗതാഗതത്തിന് തടസമില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ വണ്ടിയോടുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

മംഗളുരുവില്‍ നിന്ന് ഏറനാട്, കോയമ്പത്തൂര്‍ പാസഞ്ചര്‍, ഇന്റര്‍ സിറ്റി എന്നിവയുടെ സമയത്ത് സ്‌പെഷ്യല്‍ വണ്ടികള്‍ കോഴിക്കോട് വരെ ഓടുന്നുണ്ട്. മംഗളുരു ഭാഗത്തേക്ക് പാസഞ്ചര്‍ ട്രെയിനും പോകുന്നുണ്ട്.

 Kozhikode, News, Kerala, Top-Headlines, Train, Railway, Train traffic is expected to return to normal by Monday afternoon

മംഗളുരുവില്‍ നിന്നുള്ള ഇന്റര്‍സിറ്റി (സ്‌പെഷ്യല്‍) 11.45 ന് പുറപ്പെടും. നിലവില്‍ കോഴിക്കോട് വരെ പോകുമെന്നാണ് അറിയിച്ചത്. അനുമതി കിട്ടിയില്‍ കോയമ്പത്തൂര്‍ വരെ ഓടും. സ്റ്റോപ്പുകള്‍ ഇന്റര്‍ സിറ്റിയുടേതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Top-Headlines, Train, Railway, Train traffic is expected to return to normal by Monday afternoon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?