പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍: ഫ്രറ്റേണിറ്റി 'പുസ്തക വണ്ടി' യാത്ര ആരംഭിച്ചു
മലപ്പുറം: (www.kvartha.com 21.08.2019) പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'പുസ്തക വണ്ടി' യാത്ര ആരംഭിച്ചു. മലപ്പുറം ഗവ. കോളജില്‍ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌ന മിയാന്‍ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. വണ്ടിയിലേക്കാവശ്യമായ പഠനോപകരണങ്ങള്‍ ജില്ലയിലെ വിവിധ കാാമ്പസുകളില്‍നിന്ന് തന്നെയാണ് കണ്ടെത്തുന്നത്. ഇതിനുവേണ്ടി തിങ്കളാഴ്ച ജില്ലയിലെ കാമ്പസുകളില്‍ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കലക്ഷന്‍ ഡേ സംഘടിപ്പിച്ചിരുന്നു.
പുസ്തകവണ്ടി വിതരണം ചെയ്യുന്ന കിറ്റില്‍ നോട്ട് ബുക്ക്, ബാഗ്, വാട്ടര്‍ ബോട്ടില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, പേന തുടങ്ങിയ സാധനങ്ങളാണുള്ളത്. ഒരാഴ്ചക്കുള്ളില്‍ 50ഓളം കാമ്പസുകളില്‍ വണ്ടി സന്ദര്‍ശിക്കുകയും പഠനോപകരണങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അഷ്റഫ് കെ കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍, സെക്രട്ടറി അജ്മല്‍ തോട്ടോളി, മണ്ഡലം നേതാക്കളായ അക്ബറലി പി പി, ബസിമുദ്ധീന്‍ പരി, ഇഹ്സാന്‍ മങ്ങാട്ടുപുലം തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Study, Students, Vehicles, Flood, Malappuram, Local-News, School kit for students for flood affected areas; Fraternity program

Powered by Info News For You

Comments
Post a Comment