കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്തു; യുവതിക്ക് പണിയായി

ചീമേനി: (www.kasargodvartha.com 06.08.2019) പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത യുവതിക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. ചീമേനി കൊടക്കാട് പണയക്കാട്ട് ക്ഷേത്രത്തിനു സമീപത്തെ ഷിജുവിന്റെ ഭാര്യ എം സീന (24) യ്‌ക്കെതിരെയാണ് കേസ്. ഇവരുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 59 എന്‍ 6287 നമ്പര്‍ സ്‌കൂട്ടര്‍ കുട്ടിക്ക് ഓടിക്കാന്‍ കൊടുത്തുവെന്നാണ് കേസ്.

ഓഗസ്റ്റ് രണ്ടിനു ചീമേനിയില്‍ വെച്ച് എസ് ഐ ടി. ദാമോദരന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടെയാണ് സ്‌കൂട്ടര്‍ പിടികൂടിയത്. കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച ശേഷം ഉടമയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Woman, Scooter, Top-Headlines, Police, Minor driving; Case against woman
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?