മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന് അന്ത്യാഞ്ജലി; മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

കോഴിക്കോട്: (www.kvartha.com 04.08.2019) തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മരിച്ച സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.മുഹമ്മദ് ബഷീറിന് അന്ത്യാഞ്ജലി. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ ഖബറടക്കി. വടകരയില്‍ പിതാവ് മുഹമ്മദ് ഹാജിയുടെ ഖബറിടത്തിന് സമീപത്താണ് ബഷീറിനെയും ഖബറടക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് നടന്ന സംസ്‌കാരചടങ്ങില്‍ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേര്‍ പങ്കെടുത്തു.

തിരുവനന്തപുരം പ്രസ് ക്ലബ്, സ്വദേശമായ തിരൂര്‍ വാണിയന്നൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം ചെറുവണ്ണൂരിലെത്തിച്ചത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. വാണിയന്നൂര്‍ ഷാദുലി നഗറിലെ വീട്ടിലും കോഴിക്കോട് സിറാജ് ഓഫീസ് അങ്കണത്തിലും നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

 Siraj journalist K M Basheer's funeral held at Malayil Makkham Kozhikode, Kozhikode, News, Trending, Dead Body, Accidental Death, Kerala

മലപ്പുറം തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം. ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിരുന്നു. ശാന്തനും മിതഭാഷിയുമായ അദ്ദേഹം തലസ്ഥാനത്തെ മികച്ച പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു.

നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാദമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. സൂഫി പണ്ഡിതന്‍ വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടെയും മകനാണ്. ജസീലയാണ് ഭാര്യ. മക്കള്‍: ജന്ന, അസ്മി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Siraj journalist K M Basheer's funeral held at Malayil Makkham Kozhikode, Kozhikode, News, Trending, Dead Body, Accidental Death, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?