കടലില്‍പോയ ഫൈബര്‍ബോട്ട് മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
ചിറയിന്‍കീഴ്: (www.kvartha.com 13/08/2019) കടലില്‍പോയ ഫൈബര്‍ ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് പൂത്തുറ തരിശുപറമ്പ് നീനു കോട്ടേജില്‍ റോക്കി ബെഞ്ചിനോസ് (57), കുന്നുംപുറത്ത് വീട്ടില്‍ ലാസര്‍ തോമസ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ അഞ്ചരയ്ക്കും ആറിനുമിടയ്ക്കാണ് അപകടം. മുതലപ്പൊഴി ഹാര്‍ബറിലെ താഴംപളളി ഭാഗത്തു നിന്ന് മീന്‍പിടിത്തത്തിനുപോയ 'തിരുകുടുംബം' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പൂത്തുറ സ്വദേശികളായ വിനോദ്, മോസസ്, അഞ്ചുതെങ്ങ് സ്വദേശി ടെറിന്‍ എന്നിവരെ മറ്റൊരു വള്ളത്തിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കൂറ്റന്‍ തിരയില്‍പ്പെട്ട് ഫൈബര്‍ ബോട്ട് മറിയുകയായിരുന്നു.
Keywords: Thiruvananthapuram, Kerala, News, Boat Accident, Death, Boat Overturned; 2 Fishermen dead

Powered by Info News For You

Comments
Post a Comment