നിയമം ലംഘിക്കുന്നത് എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കും; നീതിയുടെയും നിയമത്തിന്റെയും മുന്നില്‍ എല്ലാവരും സമന്മാര്‍; ആരോപണ വിധേയന്റെ സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിര്‍വഹണത്തിനു തടസമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: (www.kvartha.com 04.08.2019) മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടക്കേസില്‍ പ്രതിക്കെതിരെ നടപടി കടുക്കും. നിയമം ലംഘിക്കുന്നത് എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നീതിയുടെയും നിയമത്തിന്റെയും മുന്നില്‍ എല്ലാവരും സമന്മാരാണ്. ആരോപണ വിധേയന്റെ സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിര്‍വഹണത്തിനു തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന വനിതാ ബറ്റാലിയന്റെ പാസിങ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചിലരുടെ പെരുമാറ്റം പോലീസിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കുന്നു. മൂന്നാംമുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ല. അത്തരക്കാരെ പോലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

CM Pinarayi Vijayan says strict action against culprit,Chief Minister, Pinarayi vijayan, Criticism, Accidental Death, IAS Officer, hospital, Treatment, Injured, Remanded, Police, Kerala

അതേസമയം മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടക്കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും. ശനിയാഴ്ച അര്‍ധരാത്രിയില്‍ റിമാന്‍ഡിലായ ശ്രീറാം പോലീസ് കാവലില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. അമിതവേഗതയില്‍ ശ്രീറാമാണു വാഹനമോടിച്ചതെന്ന് പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാത്രി പത്തരമണിയോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചികിത്സ തുടരണമെന്നുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണു സ്വകാര്യാശുപത്രിയില്‍ തന്നെ തുടരാന്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കിയത്.

ശ്രീറാമിനു കാര്യമായ പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലീസിനെ ധരിപ്പിച്ചിരിക്കുന്നത്. മജിസ്‌ട്രേറ്റ് ചോദിച്ചപ്പോഴും ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ആശുപത്രിയില്‍ ശ്രീറാമിന് പോലീസ് കാവലുണ്ട്. റിമാന്‍ഡ് വിവരങ്ങള്‍ പോലീസ് ജയിലില്‍ അറിയിച്ചു. ആശുപത്രിവിട്ടാല്‍ ശ്രീറാമിനെ സബ്ജയിലിലേക്കു മാറ്റും.

അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്നും വാഹനമോടിച്ചത് അമിതവേഗത്തിലായിരുന്നുവെന്നും പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശ്രീറാമായിരുന്നു ഡ്രൈവിങ് സീറ്റിലെന്ന് തെളിയിക്കണമെങ്കില്‍ ശ്രീറാമിന്റെ ഫിംഗര്‍ പ്രിന്റ് എടുക്കണം. ഇതിനായി ശനിയാഴ്ച പോലീസ് ആശുപത്രിയിലെത്തിയെങ്കിലും ഫിംഗര്‍ പ്രിന്റ് എടുക്കാനായില്ല.

അപകടം നടന്ന സമയത്ത് ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും ഉണ്ടായിരുന്നു. ഒന്നരവര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രവാസി മോഡലാണ് വഫ. ശ്രീറാം വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് കാറുമായെത്തിയതായിരുന്നു വഫ. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CM Pinarayi Vijayan says strict action against culprit,Chief Minister, Pinarayi vijayan, Criticism, Accidental Death, IAS Officer, hospital, Treatment, Injured, Remanded, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?