ഓണപ്പരീക്ഷ മാറ്റില്ല: നഷ്ടമായ അധ്യയന ദിനങ്ങള്‍ കണ്ടെത്താന്‍ ശനിയാഴ്ചയിലും ഇനി സ്‌കൂള്‍
കേരളം (www.evisionnews.co): കനത്ത മഴയെ തുടര്‍ന്ന് നഷ്ടമായ അധ്യയന ദിനങ്ങള്‍ കണ്ടെത്താന്‍ ശനിയാഴ്ചകളിലും ഇനി പ്രവൃത്തിദിനമായിരിക്കും. അതേസമയം ഓണപ്പരീക്ഷ നേരത്തെ പറഞ്ഞ പ്രകാരം തന്നെ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പോലും പരീക്ഷയില്‍ മാറ്റംവരുത്തേണ്ടെന്നാണ് തീരുമാനം.
ഓണപ്പരീക്ഷ ആഗസ്റ്റ് 26ന് തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. മഴക്കെടുതിയെത്തുടര്‍ന്ന് അധ്യയന ദിനങ്ങള്‍ നഷ്ടമായതു പരിഹരിക്കാന്‍ നഷ്ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ അതാത് ഡിഡിഇമാര്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശം നല്‍കി. എന്നാല്‍ ഓണപ്പരീക്ഷകളുടെ തീയതിയില്‍ മാറ്റമുണ്ടാവില്ല.
ഈഅധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 പ്രവൃത്തി ദിനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. മഴക്കെടുതി മൂലം ഈ ലക്ഷ്യം കൈവരിക്കാനാവാത്ത സാഹചര്യം ഒഴിവാക്കാനാണ് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കുന്നത്. രണ്ടാം ശനിയാഴ്ചകള്‍ ഒഴികെയുള്ളവ പ്രവൃത്തിദിനമാക്കി ഓരോ ജില്ലയിലെയും ആവശ്യം അനുസരിച്ച് ഡിഡിഇമാര്‍ ഉത്തരവിറക്കും.
Powered by Info News For You

Comments
Post a Comment