യുഎസ് ഓപ്പണ്‍; നദാല്‍ രണ്ടാം റൗണ്ടില്‍; വീനസ് വില്യംസിന് കാലിടറി

ന്യൂയോര്‍ക്ക്: (www.kvartha.com 29.08.2019) യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ജോണ്‍ മില്‍മാനെ തകര്‍ത്താണ് പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി നദാല്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-3, 6-2, 6-2

അതേസമയം, അഞ്ചാം സീഡ് ഉക്രൈനിന്റെ എലീന സ്വിവിറ്റോലീനയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റ് അമേരിക്കന്‍ ടെന്നീസ് ഇതിഹാസം വീനസ് വില്യംസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സ്‌കോര്‍: 6-4, 6-4. പുരുഷ സിംഗിള്‍സില്‍ റാഡു ആല്‍ബര്‍ട്ടിനെ തോല്‍പ്പിച്ച് അലക്‌സാണ്ടര്‍ സ്വരേവും വനിതാസിംഗിള്‍സില്‍ അന്ന ബ്ലിന്‍കോവയെ തോല്‍പ്പിച്ച് നവോമി ഒസാകയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Tennis, News, Rafel Nadal, Venus Williams, US Open: Rafael Nadal sweeps into second round


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?