കെ.എസ്.ടി.പി ചന്ദ്രിഗിരി റോഡരികിലെ കുന്നില്‍ വിള്ളല്‍: യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി ചന്ദ്രഗിരി റോഡരികിലെ കുന്നില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ്. കെ.എസ്.ടി.പി റോഡില്‍ നിന്നും പുലിക്കുന്ന് റോഡിലേക്ക് കയറുന്ന ഭാഗത്ത് കുന്നിടിയാന്‍ സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.
നേരത്തെ വന്‍ തോതില്‍ കുന്നിടിഞ്ഞത് കാരണം പാര്‍ശ്വ ഭിത്തി കെട്ടി ബലപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കുന്നില്‍ വിള്ളല്‍ ഉണ്ടായിരിക്കുകയാണ്. ശക്തി കുറഞ്ഞെങ്കിലും മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുണ്ട്. നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാതയില്‍ മണ്ണിടിച്ചല്‍ ഉണ്ടായാല്‍ വലിയ ദുരന്ത സാധ്യത മുന്നില്‍ കണ്ട് പുലിക്കുന്ന് റോഡ് അടച്ചിടുകയും കെ.എസ്.ടി.പി റോഡില്‍ അപകട സിഗ്നല്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment