ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം; വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കും, നടക്കുന്നത് കുറ്റമറ്റ അന്വേഷണം, അമിത വേഗത്തിന് ക്യാമറയില്‍ മുന്‍പും കുടുങ്ങി, പോലീസിന്റെ വീഴ്ച അന്വേഷിക്കും, രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എന്നും ഗതാഗതമന്ത്രി
തിരുവനന്തപുരം: (www.kvartha.com 03.08.2019) സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്ന് ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ശ്രീറാം നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ ഗതാഗതമന്ത്രി കലക്ടറും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ നിയമം പാലിക്കുന്നതില്‍ മാതൃകയാകേണ്ടവരാണെന്നും കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീറാംവെങ്കട്ട രാമനാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷി മൊഴികളുണ്ടെങ്കിലും പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി വ്യക്തമായിട്ടുണ്ട്.
കൂടെയുണ്ടായിരുന്ന യുവതിയുടെ രക്തസാമ്പിള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അമിതവേഗതയില്‍ വന്ന കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം മുഹമ്മദ് ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു അപകടം.
കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.
അതിനിടെ, അപകടത്തിനു കാരണം അമിതവേഗമാണെന്നാണു പ്രാഥമിക നിഗമനമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു. അപകടത്തിനിടയാക്കിയ കാര്‍ മുന്‍പും അമിതവേഗത്തില്‍ ഓടിച്ചതു ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്നുതവണ ക്യാമറയില്‍ കുടുങ്ങിയതായി മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിശദമായ അന്വേഷണം നടത്തുമെന്നു ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു.
അതേസമയം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ സഞ്ജയ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Transport Minister A K Saseendran Speaks To Media, Thiruvananthapuram, News, Trending, Accidental Death, Minister, Video, Police, Report, Kerala.

Powered by Info News For You

Comments
Post a Comment