ഓണക്കാലം അവധികളുടെ പെരുമഴക്കാലം: സെപ്തംബറില്‍ വരാനിരിക്കുന്നത് തുടര്‍ച്ചയായ 8 അവധികള്‍; ഓര്‍ത്തുവെക്കാം ഈ ദിനങ്ങള്‍...

തിരുവനന്തപുരം: (www.kvartha.com 20.08.2019) സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും സെപ്തംബറില്‍ വരാനിരിക്കുന്നത് അവധിയുടെ പെരുമഴക്കാലമാണ്. ഓണത്തിന്റെ ഭാഗമായി ലഭിക്കുന്ന അവധികള്‍ക്കു പുറമേ ഞായറും മുഹറവും ശ്രീനാരായണ ഗുരു ജയന്തിയും രണ്ടാം ശനിയും ചേരുന്നതോടെ തുടര്‍ച്ചയായുള്ള അവധികളാണ് ലഭിക്കാനിരിക്കുന്നത്. ഓണക്കാല അവധികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. ഇതോടെയാണ് അവധി സംബന്ധിച്ചു കൃത്യമായ വ്യക്തതയുണ്ടായത്.


സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇത്തവണ 8 ദിവസമാണ് അവധി ലഭിക്കുന്നത്. സെപ്റ്റംബര്‍ എട്ടാം തീയതി ഞായറാണ്. 9 മുഹറം, 10 മുതല്‍ 12 വരെയുള്ള മൂന്ന് ദിവസം ഓണം അവധി. 13 ശ്രീനാരായണ ഗുരു ജയന്തിയും 14 രണ്ടാം ശനിയും 15 ഞായറുമാണ്. ഇതിനു പുറമേ 17ന് വിശ്വകര്‍മ്മ ദിനത്തിന് നിയന്ത്രിത അവധിയുമുണ്ട്. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ ബാങ്ക് അവധിയുമാണ്.

എന്നാല്‍ പ്രളയ ദുരിതത്തെ തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടേറെ അധ്യായന ദിനങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഇതു പരിഹരിക്കാന്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി നഷ്ടമായ അധ്യയന ദിനങ്ങള്‍ തിരിച്ചു പിടിക്കാനാണ് അതത് ഡിഡിഇമാര്‍ക്ക് പൊതു വിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓണപ്പരീക്ഷകളുടെ തീയതിയില്‍ മാറ്റമുണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

News, Kerala, Holidays, Onam, Government-employees, school, Office, Bank, Examination, Continues holidays in september

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Holidays, Onam, Government-employees, school, Office, Bank, Examination, Continues holidays in september


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?