സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 86; കണ്ടെത്താനുള്ളത് 52 പേരെ, കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: (www.kvartha.com 13.08.2019) സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 86 ആയി. ഇനിയും 52ല്‍ അധികം പേരെ കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മഴയുടെ ശക്തി കുറഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനം വേണ്ടത്ര ത്വരിതഗതിയില്‍ നടത്താന്‍ കഴിയുന്നില്ല. മഴ വന്‍ നാശം വരുത്തിയ കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.


തിങ്കളാഴ്ച കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത് ആറു മൃതദേഹങ്ങളാണ്. കവളപ്പാറയില്‍ നിന്ന് കാണാതായവരില്‍ നാല് പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടെന്ന വാര്‍ത്ത ആശ്വാസം പകര്‍ന്നിരുന്നു. കേരളത്തില്‍ ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനം കനത്ത ജാഗ്രതയിലുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Flood, Death, Rain, Thiruvananthapuram, State, Dead Body, Death toll rises to 86 in rains; search continues for 52 more


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?