കനത്ത മഴ; അട്ടപ്പാടി അഗളിയില്‍ ഗര്‍ഭിണിയും കുഞ്ഞുമുള്‍പ്പെടെ 7പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷപ്പെടുത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നുണ പറഞ്ഞതാണെന്ന് ആരോപിച്ച് നാട്ടുകാര്‍

പാലക്കാട്: (www.kvartha.com 10.08.2019) കനത്ത മഴയെത്തുടര്‍ന്ന് അട്ടപ്പാടി അഗളിയില്‍ ഗര്‍ഭിണിയും കുഞ്ഞുമുള്‍പ്പെടെ ഏഴ് പേര്‍ തുരുത്തില്‍ കുടുങ്ങിക്കിടക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തുരുത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിച്ചെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രസിഡന്റ് നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്‌സെത്തി ഗര്‍ഭിണിയും കുഞ്ഞുമുള്‍പ്പെടെയുള്ളവരെ രക്ഷപെടുത്തിയെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ജനപ്രതിനിധികളാരും പ്രദേശത്തേക്ക് എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എട്ട് മാസം ഗര്‍ഭിണിയാണ് യുവതി.

Pregnant woman Trapped flooded area in Attappadi, the rescue claim of district governing body is baseless, Palakkad, News, Rain, Pregnant Woman, Child, Allegation, Natives, Kerala

അട്ടപ്പാടി ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം എന്ന സ്ഥലത്താണ് ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്‌സും പോലീസും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുവരെ കൃത്യമായ രക്ഷാശ്രമത്തിന് അധികൃതര്‍ മുന്‍കൈയെടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pregnant woman Trapped flooded area in Attappadi, the rescue claim of district governing body is baseless, Palakkad, News, Rain, Pregnant Woman, Child, Allegation, Natives, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?