7മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവും കൂടെ ജോലി ചെയ്യുന്ന വീട്ടമ്മയും അറസ്റ്റില്‍

ആലത്തൂര്‍: (www.kvartha.com 17.08.2019) ഏഴു മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന വീട്ടമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരില്‍വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എരിമയൂര്‍ മരുതക്കോട് ബിജു (28), എരിമയൂര്‍ മാരാക്കാവ് പുത്തന്‍വീട്ടില്‍ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂര്‍ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ ബോബിന്‍ മാത്യു, എസ്‌ഐ എം.ആര്‍ അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

Two arrested in pregnant woman suicide case, News, Local-News, Suicide, Arrested, Police, Pregnant Woman, Kerala

മേയ് 29നു പുലര്‍ച്ചെയാണു ബിജുവിന്റെ ഭാര്യ പനയൂര്‍ അത്തിക്കോട് ചന്ദ്രന്റെ മകള്‍ ഐശ്വര്യ (20)യെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കെട്ടിട നിര്‍മാണത്തൊഴിലാളിയായ ഭര്‍ത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മിലുള്ള അടുപ്പമാണ് ഐശ്വര്യയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച തെന്നു ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

മെയ് 28ന് ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് ബിജുവും മനോശാന്തിയും നാടുവിട്ടു. തുടര്‍ന്ന് ഇരുവരെയും കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷം മുന്‍പാണു ബിജുവും ഐശ്വര്യയും വിവാഹിതരായത്. വിവാഹസമയത്ത് പതിനായിരം രൂപയും എട്ടു പവന്റെ സ്വര്‍ണവും വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ഇതു പോരെന്നു പറഞ്ഞു വിവാഹശേഷം ഐശ്വര്യയെ ബിജു നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണു ബിജുവിനെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ മനോശാന്തിയും ഐശ്വര്യയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.രണ്ടു പേരെയും ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two arrested in pregnant woman suicide case, News, Local-News, Suicide, Arrested, Police, Pregnant Woman, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?