ട്രെയിന്‍ യാത്ര റദ്ദാക്കിയവര്‍ അറിയാന്‍; 72 മണിക്കൂറിനുള്ളില്‍ അപേക്ഷികുന്നവര്‍ക്ക് ടിക്കറ്റുകളുടെ റീഫണ്ട് സ്‌റ്റേഷനില്‍ നിന്നു കിട്ടും

കണ്ണൂര്‍: (www.kvartha.com 06.08.2019) മണ്ണിടിച്ചില്‍ കാരണം റദ്ദാക്കിയ കൊങ്കണ്‍ തീവണ്ടികളിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം. മൂംബൈ പന്‍വേലിലെ മണ്ണിടിച്ചില്‍ മൂലം യാത്ര തുടരാന്‍ സാധിക്കാത്തവര്‍ക്ക് ടിക്കറ്റുകളുടെ തുക മടക്കി നല്‍കുന്നു. 72 മണിക്കൂറിനകം അപേക്ഷികുന്നവര്‍ക്ക് കൗണ്ടറുകളില്‍ നിന്നെടുത്ത ടിക്കറ്റുകളുടെ തുക സ്‌റ്റേഷനില്‍ നിന്നു കിട്ടും. ഇതിനായി സ്‌റ്റേഷനില്‍ തുക കുറവെങ്കില്‍ അറിയിക്കാനും ഫണ്ട് ഒരുക്കാനും റെയില്‍വേ നിര്‍ദേശിച്ചു.

News, India, Train, Indian Railway, Mumbai, Kannur, Reservation Passengers can Apply for a Refund within 72 Hours for the Ticket Money on Canceled Trains

കഴിഞ്ഞവര്‍ഷം കേരളത്തിലെയും കന്യാകുമാരി ജില്ലയിലെയും വെള്ളപ്പൊക്കം കാരണം ഓടാത്ത വണ്ടികളിലെ ടിക്കറ്റ് റീഫണ്ടിന് അപേക്ഷിക്കണം എന്ന് അറിയാത്ത പലര്‍ക്കും തുക നഷ്ടപ്പെട്ടിരുന്നു.
അതിനാല്‍ റീഫണ്ടിന് അപേക്ഷ നല്‍കാതെ തുക കിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴി എടുത്ത ഇടിക്കറ്റുകള്‍ക്ക് ഉടന്‍ റീഫണ്ട് കിട്ടില്ല.

യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ത്തന്നെ ടി.ഡി.ആര്‍. (ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ്) ഫയല്‍ ചെയ്യണം. എന്നാല്‍, നേത്രാവതി അടക്കമുള്ള വണ്ടികളിലുണ്ടായിരുന്ന ജനറല്‍ ടിക്കറ്റുകാര്‍ക്ക് പണം നഷ്ടമാകും.

തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ഷൊര്‍ണൂരില്‍ നേത്രാവതി എക്‌സ്പ്രസ് ഞായറാഴ്ച യാത്ര അവസാനിപ്പിച്ചിരുന്നു. ഞായറാഴ്ച ആ റൂട്ടിലേക്ക് വണ്ടിയില്ലാത്തതിനാല്‍ യു.ടി.എസ്. കൗണ്ടര്‍ വഴി ജനറല്‍ ടിക്കറ്റ് എടുത്തവര്‍ക്ക് റീഫണ്ട് നല്‍കിയതായി റെയില്‍വേ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, Train, Indian Railway, Mumbai, Kannur, Reservation Passengers can Apply for a Refund within 72 Hours for the Ticket Money on Canceled Trains


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?