പേര്‍ഷ്യന്‍ കടലിടുക്കില്‍ വെച്ച് ഇറാന്‍ വീണ്ടും വിദേശ എണ്ണക്കപ്പല്‍ പിടികൂടി; കപ്പലില്‍ ഉണ്ടായിരുന്ന 7 ജീവനക്കാരെയും ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്‌സ്, ബുഷ്ഹര്‍ പ്രവിശ്യയിലേക്ക് മാറ്റി
ടെഹ്‌റാന്‍: (www.kvartha.com 05.08.2019) ഇറാന്‍ വീണ്ടും പേര്‍ഷ്യന്‍ കടലിടുക്കിലെ ഫാര്‍സി ഐലന്‍ഡിനു സമീപത്തുനിന്ന് വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായ് ഔദ്യോഗിക റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന ഏഴ് ജീവനക്കാരെയും ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്‌സ് കസ്റ്റഡിയിലെടുത്തു. അറബ് രാജ്യങ്ങളിലേക്ക് എണ്ണ കടത്തുന്നതിനിടെയാണ് ഇറാന്‍ പിടിച്ചെടുത്തത്.
ജൂലായില്‍ പനാമ പതാകയുള്ള എം.ടി. റിയ എന്ന കപ്പലും ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്‌റ്റെനാ ഇംപെരോ പിടിച്ചെടുത്തതിനുപിന്നാലെയാണ് ഇറാന്‍ വീണ്ടും വിദേശകപ്പലുകള്‍ക്കെതിരെ തിരിയുന്നത്.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇര്‍നയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. പിടികൂടിയ എണ്ണകപ്പലിലെ ഏഴുലക്ഷം ലിറ്റര്‍ എണ്ണയും ഏഴ് ജീവനക്കാരെയും ബുഷ്ഹര്‍ പ്രവിശ്യയിലെ തുറമുഖത്തേക്ക് മാറ്റിയതായും അറിയിച്ചു. അതേസമയം, പിടിച്ചെടുത്ത കപ്പലിന്റെ പേരൊ ജീവനക്കാര്‍ ഏതു രാജ്യത്തെയാണെന്നോ വെളിപ്പെടുത്തിയിട്ടില്ല.
ജൂലായില്‍ പനാമ പതാകയുള്ള എം.ടി. റിയ എന്ന കപ്പലും ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്‌റ്റെനാ ഇംപെരോ പിടിച്ചെടുത്തതിനുപിന്നാലെയാണ് ഇറാന്‍ വീണ്ടും വിദേശകപ്പലുകള്‍ക്കെതിരെ തിരിയുന്നത്.
ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടന്‍ ഇറാന്‍ കപ്പലായ ഗ്രെയ്‌സ് വണ്‍ പിടികൂടിയതിനു മറുപടിയായാണ് സ്‌റ്റെന ഇംപെരോ ഇറാന്‍ പിടികൂടിയത്. എന്നാല്‍, തങ്ങളുടെ ബോട്ടിനിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതെന്നാണ് ഇറാന്റെ വാദം. യു.എസ്- ഇറാനുമായുള്ള രാഷ്ട്രീയ, നയതന്ത്ര അസ്വാരസ്യം മൂര്‍ച്ഛിച്ചതോടെ ഇറാനെതിരേ യു.എസ്. സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. അതിനാല്‍ പേര്‍ഷ്യന്‍ കടലിടുക്ക് യുദ്ധസമാനമായ അന്തരീക്ഷത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Iran, America, Sea, Ship, Crude Oil, Seized, Iran Seizes Another Oil Tanker
Powered by Info News For You

Comments
Post a Comment