കവളപ്പാറയിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ വളണ്ടിയര്‍ വാഹനം അപകടത്തില്‍പ്പെട്ടു; 6 കാസര്‍കോട് സ്വദേശികള്‍ക്ക് പരിക്ക്

കണ്ണൂര്‍: (www.kvartha.com 21.08.2019) കവളപ്പാറ ദുരന്തമേഖലയില്‍ സേവനം ചെയ്ത് തിരിച്ചു വരികയായിരുന്ന കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഐ.ആര്‍.ഡബ്ല്യൂ വളണ്ടിയര്‍മാര്‍ സഞ്ചരിച്ച വാഹനം പയ്യന്നൂരില്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

കാസര്‍കോടുള്ള ഐ ആര്‍ ഡബ്ല്യൂ പ്രവര്‍ത്തകരായ അഷ്റഫ് ബായാര്‍, ശരീഫ്, അബ്ദുല്‍ ലത്തീഫ്, കെ പി ഖലീല്‍, മുഹമ്മദ് ഇല്ലിയാസ്, നൗഷാദ് എന്നിവരെയാണ് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ സഞ്ചരിച്ച ഇന്നോവക്ക് നേരെ പുലര്‍ച്ചെ ഒരു മണിയോടെ കരിവെള്ളൂരില്‍ വെച്ചാണ് ലോറിയിടിച്ചത്.

Volunteer vehicle accident in Payyanur, Kannur, News, Flood, Kasaragod, Natives, Injured, Hospital, Treatment, Kerala

ശരീഫിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. കവളപ്പാറ ദുരന്തത്തില്‍ ഏറ്റവും ശാസ്ത്രീയവും സാഹസികവുമായ സേവനം നടത്തി പ്രശംസ നേടിയ വിഭാഗമാണ് ജമാഅത്തെ ഇസ് ലാമിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ ഐ.ആര്‍. ഡബ്ല്യൂ.

ജമാഅത്ത് സെക്രട്ടറി എം കെ മുഹമ്മദലി, അസി. സെക്രട്ടറി സാദിഖ് ഉളിയില്‍, മേഖലാ നാസിം യു പി. സിദ്ദീഖ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സാജിദ് നദ് വി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് പി.ബി.എം. പര്‍മീസ് എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Volunteer vehicle accident in Payyanur, Kannur, News, Flood, Kasaragod, Natives, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?