ഇന്ത്യയില്‍ നിന്നും ദുബൈയിലേക്ക് കപ്പലില്‍ അയച്ച 6,000 ടണ്‍ അരി കാണാനില്ല; അരിക്കൊപ്പം 250 ല്‍ അധികം കണ്ടെയ്നറുകളും കാണാതായി; അരി കയറ്റുമതി കച്ചവടക്കാര്‍ക്ക് നഷ്ടമായത് ദശലക്ഷ കണക്കിന് ഡോളറിന്റെ നഷ്ടം; അന്വേഷണത്തിന് ദുബൈ പോലീസ്

ദുബൈ: (www.kvartha.com 28.08.2019) ഇന്ത്യയില്‍ നിന്നും ദുബൈയിലേക്ക് കപ്പലില്‍ അയച്ച 6,000 ടണ്‍ അരി കാണാതായ സംഭവത്തില്‍ ദുബൈ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ കര്‍ഷകര്‍ ദുബൈയില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ അരി കയറ്റുമതി കച്ചവടക്കാര്‍ക്ക് ഇതുവഴി നഷ്ടമായത് ദശലക്ഷ കണക്കിന് ഡോളറാണ്. ഈ വര്‍ഷം മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ നടന്ന ഇടപാടിലാണ് ഇത്രയധികം പണം നഷ്ടമായത്. കപ്പലില്‍ അരി കയറ്റി അയച്ച 250 ലധികം കണ്ടെയ്നറുകളാണ് കാണാതായത്.

Dubai to investigate multi-million dollar rice export scam,Dubai, News, Farmers, Complaint, Probe, Police, Gulf, World

ഇന്ത്യന്‍ കച്ചവടക്കാരുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരേയും ഒരു പണ കൈമാറ്റ സ്ഥാപനം ഉള്‍പ്പെടെ രണ്ടു കമ്പനികള്‍ക്കെതിരേയും അന്വേഷണം നടത്താന്‍ ജബല്‍ അലി പോലീസിന് നിര്‍ദേശം ലഭിച്ചതായാണ് വിവരം. മണി എക്സ്‌ചേഞ്ച് ഹൗസിലെ സ്റ്റാഫിന്റെ സഹായത്തോടെ ദുബൈ ആസ്ഥാനമായ ജനറല്‍ ട്രേഡിംഗ് കമ്പനിയായ അല്‍ റവ്നാഖ് അല്‍ തഹാബി ഇടപാടുകാരില്‍ നിന്നും ദശലക്ഷക്കണക്കിന് ദിര്‍ഹം തട്ടിയെടുത്തതായാണ് സംശയിക്കുന്നത്.

ഇതുസംബന്ധിച്ച് ഏഴിലധികം പരാതികളാണ് ലഭിച്ചിരിക്കുന്നത്. പണ കൈമാറ്റ സ്ഥാപനം ഇടപാടുകാര്‍ക്ക് ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ വഴി അവരുടെ ഇന്ത്യയിലെ ബാങ്കിലേക്ക് പണം കൈമാറാനുള്ള ചെക്കും മറ്റും നല്‍കുകയായിരുന്നു. എന്നാല്‍ പണം വാങ്ങാന്‍ എത്തിയ കര്‍ഷകര്‍ക്ക് ചെക്കുകള്‍ മടങ്ങിയതും ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ ക്യാന്‍സല്‍ ചെയ്തുവെന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്.

കമ്പനി കൈമാറിയ ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ രസീതികള്‍ ഇലക്ട്രോണിക് മാധ്യമം വഴി ഇന്ത്യന്‍ ബാങ്കുകളിലേക്ക് പണം അയച്ചതിന്റെ തെളിവാണെങ്കിലും ഇതുവരെ ഇന്ത്യന്‍ ബാങ്കുകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. കമ്പനി കൈമാറിയത് 15.38 ദശലക്ഷം ദിര്‍ഹമിന്റെ 23 ടെലിഗ്രാഫിക് ട്രാന്‍സ്ഫറാണ്.

പണം കിട്ടാതെ വന്നതോടെ വ്യാപാരികള്‍ ദുബൈയിലേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അല്‍ റവ്നാഖിന്റെ അല്‍ കോസിലെ വാടക ധാന്യപ്പുരയില്‍ നിന്നും ശൂന്യമായ കണ്ടെയ്നര്‍ മാത്രമാണ് കണ്ടെത്തിയത്. തങ്ങളുടെ പണത്തിന് ഉത്തരവാദിത്തം പറയേണ്ടത് പണ കൈമാറ്റ സ്ഥാപനമാണെന്നാണ് ഇന്ത്യാക്കാരായ കച്ചവടക്കാരുടെ വാദം.

ഹരിയാനക്കാരനായ വ്യാപാരി വിപിന്‍ ഗോയലിന്റെ കമലാ റൈസ് മില്ലിന് ഇതുവഴി നഷ്ടമായത് 1.1 ദശലക്ഷം ദിര്‍ഹം. പണം കൈമാറ്റ സ്ഥാപനം നല്‍കിയ ചെക്ക് മടങ്ങുകയും ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ ക്യാന്‍സലാകുകയും ചെയ്തെന്ന് വിപിന്‍ ഗോയല്‍ പറയുന്നു.

Dubai to investigate multi-million dollar rice export scam,Dubai, News, Farmers, Complaint, Probe, Police, Gulf, World

പണം നഷ്ടം വന്ന മറ്റൊരു പരാതിക്കാരന്‍ സുമിത് ജിന്‍ഡാല്‍ എന്ന ഇന്ത്യക്കാരനാണ്. അരി കയറ്റി അയച്ചതിലൂടെ ഇയാളുടെ കെ ജി ഇന്‍ഡസ്ട്രീസിന് 4.3 ദശലക്ഷം ദിര്‍ഹം നഷ്ടമായി. പണ കൈമാറ്റ സ്ഥാപനം ചെക്ക് കൈമാറാന്‍ രണ്ടാഴ്ച സമയമെടുത്തു. ചെക്ക് ബാങ്കിന് മുമ്പാകെ എത്തുന്ന ഈ സമയം കൊണ്ട് കണ്ടെയ്നറില്‍ നിന്നും അരി വിറ്റഴിച്ചിരിക്കാമെന്ന് ജിന്‍ഡാല്‍ ആരോപിക്കുന്നു.

അമൃത്സറിലെ വികാസ് അനേജയിലെ ഹര്‍മാന്‍ റൈസ് കമ്പനിയുടമ ഭൂപീന്ദര്‍ സിംഗിന് 3.66 ദശലക്ഷം ദിര്‍ഹമാണ് നഷ്ടമായത്. ഈ ആഴ്ച ആദ്യം ദുബൈയിലേക്ക് പറന്ന ഭൂപീന്ദര്‍ അവിടെ പരാതി നല്‍കിയിരിക്കുകയാണ്. തട്ടിപ്പ് പല കയറ്റുമതി വ്യാപാരികളെയും നഷ്ടത്തിലാക്കുമെന്നും പലരും ബാങ്കില്‍ നിന്നും വന്‍ തുക എടുത്താണ് ബിസിനസ് ചെയ്തിരിക്കുന്നതെന്നും തിരിച്ചടവ് പോലും പലര്‍ക്കും ദുഷ്‌ക്കരമാണെന്നും സിംഗ് പറയുന്നു.

Dubai to investigate multi-million dollar rice export scam,Dubai, News, Farmers, Complaint, Probe, Police, Gulf, World

അരി നഷ്ടമായതോടെ പൂര്‍ണമായും തകര്‍ന്നുപോയ ഭൂപീന്ദര്‍ സിംഗ് നഷ്ടം നേരിടാന്‍ തന്റെ വീടും ഫാക്ടറിയും വില്‍ക്കാനുള്ള നീക്കത്തിലാണ്. 20 വര്‍ഷമായി ദുബൈയിലേക്ക് അരി കയറ്റുന്ന ബിസിനസ് നടത്തി വരികയാണ് ഭൂപീന്ദര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai to investigate multi-million dollar rice export scam,Dubai, News, Farmers, Complaint, Probe, Police, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?