കാലവര്‍ഷക്കെടുതിയില്‍ മരണസംഖ്യ 57 ആയി; സംസ്ഥാനത്ത് 1318 ദുരിതാശ്വാസക്യാമ്പുകളിലായി 1,65,519 പേര്‍

തിരുവനന്തപുരം: (www.kvartha.com 11.08.2019) മഴക്കെടുതിയില്‍ മരണസംഖ്യ 57 ആയി. ശനിയാഴ്ച മാത്രം 17 മരണം സ്ഥിരീകരിച്ചു. മലപ്പുറം 19, കോഴിക്കോട് 14, വയനാട് 10, കണ്ണൂര്‍ 5, ഇടുക്കി 4, തൃശ്ശൂര്‍ 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് മരണസംഖ്യ.

നിലവില്‍ സംസ്ഥാനത്ത് 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,65,519 പേരാണുള്ളത്. 46,400 കുടുംബങ്ങളില്‍ നിന്നുള്ളവരാണിവര്‍.


കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പിലുള്ളത്. 287 ക്യാമ്പുകളിലായി 37,409 പേര്‍. വയനാട് 197 ക്യാമ്പുകളിലായി 32,276 പേരുണ്ട്. മലപ്പുറത്ത് 185 ക്യാമ്പുകളിലായി 24,151 പേരും എറണാകുളത്ത് 133 ക്യാമ്പുകളിലായി 23,158 പേരും തൃശൂരില്‍ 149 ക്യാമ്പുകളിലായി 18,684 പേരും കഴിയുന്നു.

Keywords: Kerala, Thiruvananthapuram, News, Trending, Flood, Rain, Kerala Floods and Landslides; Death Toll Reached 57


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?