കവളപ്പാറ ഉരുള്‍പൊട്ടല്‍; ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി, കാലാവസ്ഥ അനുകൂലമാകുമെന്ന് പ്രതീക്ഷ, കണ്ടെത്താനുള്ളത് 54 പേരെ
മലപ്പുറം: (www.kvartha.com 10.08.2019) കനത്തമഴയിലും ഉരുള്‍പ്പൊട്ടലിലും ദുരന്തം വിതച്ച കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സൈന്യം എത്തി. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘമാണ് ഞായറാഴ്ച കവളപ്പാറയില്‍ എത്തിയത്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പോലുള്ള പ്രകൃതി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. ഇത് നാട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
അധികൃതരുടെ കണക്ക് അനുസരിച്ച് 63 പേരാണ് മണ്ണിനടിയില്‍ അകപ്പെട്ടുപോയിട്ടുള്ളത്. ആറുപേരുടെ മൃതദേഹമാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണമായ കാഴ്ചകളും കവളപ്പാറയില്‍ ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, land, Flood, Death, Accident, Rain, Army, Army reach kavalappara landslide area

Powered by Info News For You

Comments
Post a Comment