53 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ചത് 20 തവണ; നൈജീരിയന്‍ പൗരന് ഒരു വര്‍ഷം തടവും നാടുകടത്താനും ഉത്തരവിട്ട് ദുബൈ പ്രാഥമിക കോടതി
ദുബൈ: (www.kasargodvartha.com 03.08.2019) ദുബൈയില്‍ 53 വയസ്സുള്ള സ്ത്രീയെ നൈജീരിയന്‍ പൗരന്‍ പീഡിപ്പിച്ചത് 20 തവണ. പ്രതിക്ക് ഒരു വര്‍ഷം തടവും ശിക്ഷ പൂര്‍ത്തിയാക്കി ഇയാളെ നാടുകടത്താനും ഉത്തരവിട്ട് ദുബൈ പ്രാഥമിക കോടതി. 31 വയസുള്ള ആഭരണ നിര്‍മാണ തൊഴിലാളിയായ നൈജീരിയന്‍ പൗരനാണ് 53 വയസ്സുള്ള സെര്‍ബിയന്‍ സ്വദേശിനിയായ സ്ത്രീയെ ദുബൈയില്‍ പീഡനത്തിന് ഇരയാക്കിയത്.
ഇരുവരും പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണ്. തുടര്‍ന്ന് ഇവര്‍ ജനുവരിയില്‍ ദുബൈ മറീനയിലെ കോഫി ഷോപ്പില്‍ വച്ച് നേരിട്ടുകണ്ടുമുട്ടുകയായിരുന്നു. പിന്നീട് പ്രതി ഭീഷണിപ്പെടുത്തി ഒരു ടാക്‌സിയില്‍ കയറ്റുകയും അയാളുടെ താമസസ്ഥലത്ത് എത്തിക്കുകയുമായിരുന്നു. തന്റെ പാസ്‌പോര്‍ട്ട്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഷൂസ്, വസ്ത്രങ്ങള്‍ എന്നിവയെല്ലാം അയാള്‍ കൈക്കലാക്കി. മുറിയില്‍ പൂട്ടിയിട്ട് ഏതാണ്ട് 20 തവണ പീഡിപ്പിച്ചുവെന്നുമാണ് സ്ത്രീ കോടതിയില്‍ മൊഴി നല്‍കിയത്. അതിക്രമം നടന്നത് ഏതു സമയത്താണെന്ന കാര്യം കോടതി രേഖകളില്‍ വ്യക്തമാക്കുന്നില്ല.
പ്രതി തന്നെ ശാരീരികയായി ഉപദ്രവിച്ചെന്നും സ്ത്രീയെ നിര്‍ബന്ധിച്ച് നായ്ക്കള്‍ക്കുള്ള ഭക്ഷണം കഴിപ്പിച്ചെന്നും സ്ത്രീ കോടതിയില്‍ വ്യക്തമാക്കി. സംഭവത്തിന് ശേഷം പ്രതി ഇവരെ ഒരു ടാക്‌സിയില്‍ വീട്ടിലേക്ക് കയറ്റി വിടുകയും ഉടനെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം പ്രതിയായ യുവാവിനൊപ്പം സ്ത്രീ കെട്ടിടത്തിലേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Gulf, World, Crime, Case, Top-Headlines, court, Molestation, Woman, Jewellery maker jailed in Dubai for raping woman '20 times'

Powered by Info News For You

Comments
Post a Comment