ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴയിട്ടു; പോലീസ് സ്‌റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇലക്ട്രീഷന്‍

ലക്നൗ: (www.kvartha.com 02.08.2019) ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴയിട്ടതിന് പോലീസ് സ്‌റ്റേഷനിലെ വൈദ്യതി ബന്ധം വിച്ഛേദിച്ച് ഇലക്ട്രീഷ്യന്‍. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദിലുള്ള ശ്രീനിവാസ് എന്ന ഇലക്ട്രീഷ്യനാണ് തനിക്ക് 500 രൂപ പിഴ ചുമത്തിയ പോലീസുകാരോട് പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ച് പ്രതികാരം ചെയ്തത്. ബാദി ചപേത്തി എന്ന സ്ഥലത്ത് ഒരു വീട്ടിലെ വൈദ്യുതി തകരാറ് പരിഹരിക്കാനായി എത്തിയതായിരുന്നു ശ്രീനിവാസ്.

ഇതിനിടെയാണ് ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് ശ്രീനിവാസിനെ പോലീസുകാര്‍ പിടികൂടിയത്. തനിക്ക് ഇത്തവണ മാപ്പ് നല്‍കണമെന്ന് ശ്രീനിവാസ് കേണപേക്ഷിച്ചെങ്കിലും വെറുതെ വിടാന്‍ രമേശ് ചന്ദ്ര എന്ന പോലീസുകാരന്‍ തയ്യാറായില്ല. ഇതിനിടെ തന്റെ ജൂനിയര്‍ എഞ്ചിനീയറെ വിളിക്കൂ എന്ന് പലതവണ ശ്രീനിവാസ് പറഞ്ഞു. എന്നാല്‍ പോലീസുകാരന്‍ ഇത് ചെവികൊണ്ടില്ല. 500 രൂപ പിഴ ചുമത്തുകയും ചെയ്തു.

Electrician Fined For Not Wearing Helmet Takes Revenge, Cuts UP Police Station’s Power Supply, News, Local-News, Humor, Police, Police Station, National

എന്നാല്‍ തിരിച്ച് ഓഫീസിലേക്ക് ചെന്ന ശ്രീനിവാസ് പോലീസിനെ വെറുതെ വിടാന്‍ ഭാവമില്ലായിരുന്നു. ഓഫീസിലെത്തിയ ഉടനെ തന്റെ സ്റ്റേഷനില്‍ നിന്നുമുള്ള വൈദ്യുതി കുടിശിക എത്രയെന്ന് ശ്രീനിവാസ് തിരക്കി.

അങ്ങനെ അതുവരെ അടയ്ക്കാത്ത പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള ബില്ലുകളെലാം ശ്രീനിവാസ് മിനകെട്ടിരുന്ന് തപ്പിയെടുത്തു. ഒന്നും രണ്ടുമല്ല, ഏഴ് ലക്ഷമാണ് പോലീസ് സ്റ്റേഷന്റെ വൈദ്യുതി ചാര്‍ജ് കുടിശിക. 2016 മുതല്‍ ഒരു ചില്ലി പൈസ പോലും പോലീസുകാര്‍ അടച്ചിട്ടില്ലെന്നും ശ്രീനിവാസ് കണ്ടെത്തി. 6000 രൂപ മാത്രം ശമ്പളം വാങ്ങുന്ന തനിക്ക് 500 രൂപ പിഴ ചുമത്തുന്ന പോലീസുകാര്‍ ഇത്രയും പണം അടയ്ക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് കണ്ട ശ്രീനിവാസിന്റെ രക്തം തിളച്ചു.

ഇതോടെയാണ് പ്രതികാര നടപടികളിലേക്ക് നീങ്ങിയത്. ഏതായാലും പോലീസുകാര്‍ ഇപ്പോള്‍ കറണ്ടില്ലാതെ കഷ്ടപ്പെടുകയാണ്. പിഴ നല്‍കാതെ ശ്രീനിവാസിനെ വിടാന്‍ ആകുമായിരുന്നില്ല എന്നാണ് പോലീസുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Electrician Fined For Not Wearing Helmet Takes Revenge, Cuts UP Police Station’s Power Supply, News, Local-News, Humor, Police, Police Station, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?