മഴക്കെുതി; കവളപാറയില്‍ ഇനിയും 50പേരെ കണ്ടെത്തണം, പുത്തുമലയില്‍ ഏഴ് പേരെയും
തിരുവനന്തപുരം:(www.kvartha.com 12/08/2019) സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും കവളപാറയിലും പുത്തുമലയിലും മണ്ണില്‍ പുതഞ്ഞ ജീവനുകള്‍ക്കായി 3 ദിവസത്തിനു ശേഷവും തിരച്ചില്‍ തുടരുന്നു. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ 50 പേരെയും വയനാട് മേപ്പാടി പുത്തുമലയില്‍ 7 പേരെയും ഇനിയും കണ്ടെത്തിയിട്ടില്ല. കവളപ്പാറയില്‍ 4 പേരുടെയും പുത്തുമലയില്‍ ഒരാളുടെയും മൃതദേഹമാണ് ഞായറാഴ്ച്ച കണ്ടെത്തിയത്.
പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ ആകെ 78 പേര്‍ മരിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ സ്ഥിരീകരിച്ചത് 72 മരണമാണ്. സംസ്ഥാനത്ത് 1639 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോള്‍ 2,47,219 പേരുണ്ട് ഏറ്റവുമധികം ആളുകള്‍ ഉള്ളത് മലപ്പുറത്താണ്. കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലായി 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.12 സബ് സ്റ്റേഷനുകള്‍ മുങ്ങി. 47.42 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായി. 13.24 ലക്ഷം കുടുംബങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്.
വയനാട് മേപ്പാടി പുത്തുമലയില്‍ പ്രദേശവാസിയായ റാണി (57)യുടെ മൃതദേഹം കൂടി കണ്ടെത്തി. ഇവിടെ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹങ്ങളാണ്. മലപ്പുറം കവളപ്പാറയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി. മുതിരക്കുളവന്‍ മുഹമ്മദ് (45), വെട്ടുപറമ്പില്‍ വിക്ടറിന്റെ മകള്‍ അലീന (4), ഭാസ്‌കരന്റെ ഭാര്യ താന്നിക്കല്‍ രാഗിണി എന്നിവരുടെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീയുടെയും മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. മലപ്പുറം കോട്ടക്കുന്നില്‍ ചാത്തംകുളം ശരത്തിന്റെ ഭാര്യ ഗീതുവിന്റെയും (21) ഒന്നരവയസ്സുള്ള മകന്‍ ധ്രുവന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.ശരത്തിന്റെ അമ്മ സരസ്വതി(45)യെക്കുറിച്ചു വിവരമില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Deadbody, Rain,Rainfall; There are still 50 people to be found in Kavalapara and seven more in Puthumalai

Powered by Info News For You

Comments
Post a Comment