താടി വെച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം; 4 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

നീലേശ്വരം: (www.kasargodvartha.com 24.08.2019) താടി വെച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ജി വി എച്ച് എസ് എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി കെ കെ മുഹമ്മദ് അഫ്രീദിയാണ് റാഗിംഗിനിരയായത്. പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

താടി വടിക്കണമെന്നാവശ്യപ്പെട്ട് മൂന്നു മാസം മുമ്പാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തന്നെ ശല്യം ചെയ്തുതുടങ്ങിയതെന്ന് അഫ്രീദി പറയുന്നു. 22 ന് രാവിലെ ഇവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചെങ്കിലും അധ്യാപകര്‍ പിടിച്ചു മാറ്റി. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണം കഴിക്കാന്‍ സ്‌കൂള്‍ വിട്ടപ്പോഴാണ് തന്നെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്ന് അഫ്രീദ് പരാതിപ്പെട്ടു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്വീഫ് നല്‍കിയ പരാതിയിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Students, Case against 4 plus two students for assaulting plus one student
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?