കെവിന്‍ കേസില്‍ പ്രധാന സാക്ഷിയായ അനീഷിന് പ്രതികളെ തിരിച്ചറിയാനായില്ല; രക്ഷപ്പെട്ടത് നീനുവിന്റെ പിതാവടക്കം 4പേര്‍
കോട്ടയം: (www.kvartha.com 23.08.2019) കെവിന്‍ കേസില്‍ പ്രധാന സാക്ഷിയായ അനീഷിന് പ്രതികളെ തിരിച്ചറിയാനാകാത്തതിനെ തുടര്‍ന്ന് രക്ഷപ്പെട്ടത് നീനുവിന്റെ പിതാവടക്കം നാലുപേര്‍. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍, വിഷ്ണു, ഷിനു, റമീസ് എന്നിവരെയാണ് കഴിഞ്ഞദിവസം കെവിന്റെ ബന്ധുവും കേസിലെ സാക്ഷിയുമായ അനീഷിന് കോടതിയില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്നത്. ഇതുമൂലം പ്രതികളെ കോടതി വിട്ടയച്ചു.
കഴിഞ്ഞദിവസമാണ് കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന്
കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയും ഇതില്‍പ്പെടും. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി വിലയിരുത്തി. ഇതോടെ കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസ് ആയി ഇതു മാറി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ശനിയാഴ്ച വിധിക്കും.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ദിവസം അഞ്ചാം പ്രതി ചാക്കോ കോട്ടയത്തു വന്നിരുന്നില്ല. ചാക്കോയും മകന്‍ സാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം, 'അവന്‍ തീര്‍ന്നു' എന്ന് സാനു പിതാവിന് അയച്ച ഫോണ്‍ സന്ദേശം എന്നിവയാണു ചാക്കോയുടെ പങ്കിന് തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ വിചാരണ വേളയില്‍ തന്നെ, ചാക്കോ സാനുവിനെ വിളിച്ചത് കുറ്റകൃത്യം ചെയ്യാനാണോ അതോ കുറ്റത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ആകാനും ഇടയില്ലേ എന്നു കോടതി ആരാഞ്ഞിരുന്നു.
പത്താം പ്രതി വിഷ്ണു ഉപയോഗിച്ചുവെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ മറ്റൊരാളുടേതായിരുന്നു. വിഷ്ണു ഒളിപ്പിച്ച വാള്‍ കണ്ടെടുക്കുന്ന വേളയിലെ സാക്ഷിമൊഴികളിലും സംശയം വന്നു. മുഖം മൂടിയാണ് പോലീസ് വിഷ്ണുവിനെ തെളിവെടുപ്പിനു കൊണ്ടുപോയത്. അങ്ങനെയെങ്കില്‍ സാക്ഷികള്‍ ഇയാളെ എങ്ങനെ തിരിച്ചറിഞ്ഞുവെന്നതും സംശയമായി.
14-ാം പ്രതി റമീസിനെതിരെ ഒരു സാക്ഷിമൊഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്, സംഭവ ദിവസം നാഗമ്പടത്തെ തട്ടുകടയില്‍ പ്രതികള്‍ ഭക്ഷണം കഴിച്ചപ്പോള്‍ 'കോട്ടയംകാരുടെ അയലക്കറി ഇഷ്ടമാണെന്നു' റമീസ് പറഞ്ഞതായുള്ള തട്ടുകടക്കാരന്റെ മൊഴി മാത്രമാണ് അത്. കാറുകളിലൊന്നിന്റെ ഡ്രൈവറായിരുന്നു ഷിനു.
അതിനിടെ കെവിന്‍ വധക്കേസിന്റെ വിധി തൃപ്തികരമല്ലെന്നു കൊല്ലപ്പെട്ട കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ എല്ലാ ഗൂഢാലോചനയും നടത്തിയ ചാക്കോയെ വിട്ടയച്ചത് ശരിയായില്ല. ഈ വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കും. കേസിന്റെ അന്വേഷണത്തിലും കോടതിയിലെ നടത്തിപ്പിലും തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല് പ്രതികളെ വിട്ടയച്ചത് അംഗീകരിക്കാന്‍ കഴിയില്ല. വിട്ടയച്ച പ്രതികള്‍ എല്ലാം കുറ്റത്തില്‍ തുല്യ പങ്കാളികളാണ്. ഇവരെയും ശിക്ഷിക്കണം. ഇതിനായി സര്‍ക്കാരിന് നിവേദനം നല്‍കും. എല്ലാ പ്രതികള്‍ക്കും തക്കതായ ശിക്ഷ ലഭിച്ചാല്‍ മാത്രമേ കെവിന്റെ ആത്മാവിനു ശാന്തി ലഭിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസമാണ് കെവിന്‍ വധക്കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന്
കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയും ഇതില്‍പ്പെടും. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി വിലയിരുത്തി. ഇതോടെ കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസ് ആയി ഇതു മാറി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ശനിയാഴ്ച വിധിക്കും.
പത്താം പ്രതി വിഷ്ണു ഉപയോഗിച്ചുവെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ മറ്റൊരാളുടേതായിരുന്നു. വിഷ്ണു ഒളിപ്പിച്ച വാള്‍ കണ്ടെടുക്കുന്ന വേളയിലെ സാക്ഷിമൊഴികളിലും സംശയം വന്നു. മുഖം മൂടിയാണ് പോലീസ് വിഷ്ണുവിനെ തെളിവെടുപ്പിനു കൊണ്ടുപോയത്. അങ്ങനെയെങ്കില്‍ സാക്ഷികള്‍ ഇയാളെ എങ്ങനെ തിരിച്ചറിഞ്ഞുവെന്നതും സംശയമായി.
14-ാം പ്രതി റമീസിനെതിരെ ഒരു സാക്ഷിമൊഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്, സംഭവ ദിവസം നാഗമ്പടത്തെ തട്ടുകടയില്‍ പ്രതികള്‍ ഭക്ഷണം കഴിച്ചപ്പോള്‍ 'കോട്ടയംകാരുടെ അയലക്കറി ഇഷ്ടമാണെന്നു' റമീസ് പറഞ്ഞതായുള്ള തട്ടുകടക്കാരന്റെ മൊഴി മാത്രമാണ് അത്. കാറുകളിലൊന്നിന്റെ ഡ്രൈവറായിരുന്നു ഷിനു.
അതിനിടെ കെവിന്‍ വധക്കേസിന്റെ വിധി തൃപ്തികരമല്ലെന്നു കൊല്ലപ്പെട്ട കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ എല്ലാ ഗൂഢാലോചനയും നടത്തിയ ചാക്കോയെ വിട്ടയച്ചത് ശരിയായില്ല. ഈ വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കും. കേസിന്റെ അന്വേഷണത്തിലും കോടതിയിലെ നടത്തിപ്പിലും തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല് പ്രതികളെ വിട്ടയച്ചത് അംഗീകരിക്കാന്‍ കഴിയില്ല. വിട്ടയച്ച പ്രതികള്‍ എല്ലാം കുറ്റത്തില്‍ തുല്യ പങ്കാളികളാണ്. ഇവരെയും ശിക്ഷിക്കണം. ഇതിനായി സര്‍ക്കാരിന് നിവേദനം നല്‍കും. എല്ലാ പ്രതികള്‍ക്കും തക്കതായ ശിക്ഷ ലഭിച്ചാല്‍ മാത്രമേ കെവിന്റെ ആത്മാവിനു ശാന്തി ലഭിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kevin murder case prime witness anish not identified 4 accused, Kottayam, News, Trending, Murder case, Court, Accused, Verdict.

Powered by Info News For You

Comments
Post a Comment