4 വര്‍ഷത്തിനിടെ മോഡി മൂന്നാംതവണയും യു എ ഇയില്‍; ബഹിരാകാശ മേഖലയിലടക്കം ഉഭയകക്ഷി ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്
അബുദാബി: (www.kvartha.com 24.08.2019) നാലുവര്‍ഷത്തിനിടെ മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎഇയിലെത്തുമ്പോള്‍ ബഹിരാകാശ മേഖലയിലടക്കം ഉഭയകക്ഷി ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്. വെള്ളിയാഴ്ച വൈകിയാണ് മോഡി യു എ ഇയില്‍ എത്തിയത്. ശനിയാഴ്ച രാവിലെ ദുബൈ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തും. ആഗസ്ത് 22 മുതല്‍ 26വരെ മോഡി യു എ ഇയില്‍ ഉണ്ടാകും.
ഊര്‍ജം, വ്യാപാരം, വിനോദസഞ്ചാരം തുടങ്ങി നിരവധി മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താനും സഹകരണത്തിന്റെ പുതിയ ആകാശത്തേക്ക് യോജിച്ച് മുന്നേറാനും മോഡിയുടെ ഈ സന്ദര്‍ശനം വഴിയൊരുക്കുന്നു. യുഎഇയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റി അയയ്ക്കുന്ന നാലാമത്തെ രാജ്യവും കൂടിയാണ് യുഎഇ.
അതുകൊണ്ടുതന്നെ മോഡിയുടെ സന്ദര്‍ശനം കൂടുതല്‍ സാധ്യതകള്‍ക്ക് വഴിതെളിക്കുമെന്നാണു വിലയിരുത്തല്‍. പ്രതിരോധ, നാവിക രംഗത്തെ പുതിയ സഹകരണത്തിനു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടക്കമിടുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു. 34 വര്‍ഷത്തിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയത് 2015ലാണ്. അത് മോഡി തന്നെയാണ്.
ഇത്രയധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഒരു രാജ്യത്തേക്ക് 34 വര്‍ഷത്തിന് ശേഷമെത്തിയ പ്രധാനമന്ത്രിക്കു വന്‍ സ്വീകാര്യതയാണ് മേഖല നേടിക്കൊടുത്തത്. പിന്നീട് 2018ലും മോഡി യു എ ഇയില്‍ എത്തി. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു ഇതിന് മുന്‍പ് എത്തിയത്. 1960കളില്‍ ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തിനു തുടക്കം കുറിച്ചിരുന്നെങ്കിലും ഇന്ത്യയും യുഎഇയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് 1972ലാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പു തന്നെ അറബികള്‍ ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നു.
മോഡിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമായി. ഊര്‍ജ രംഗത്ത് 10,000 കോടി ഡോളറിന്റെ വ്യാപാര ഇടപാടാണ് 2020ല്‍ ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ 4400 കോടി ഡോളറിന്റെ എണ്ണ സംഭരണ പദ്ധതി ആരംഭിച്ചു.
ഡി പി വേള്‍ഡും ഈയിടെ ഇന്ത്യ-യുഎഇ ബ്രിജ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും യുഎഇയും തമ്മില്‍ പ്രതിവര്‍ഷം 6,000 കോടി ഡോളറിന്റെ വ്യാപാര ഇടപാടുകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സഹകരണം ശക്തമാകുന്നതോടെ ഇതു 10,000 കോടി മറികടക്കുമെന്നു പ്രതീക്ഷിക്കുന്നു. തുറമുഖ വികസനം, പ്രത്യേക സാമ്പത്തിക മേഖല, കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍, സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കായി 300 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപ നിധിക്കു കഴിഞ്ഞവര്‍ഷം രൂപം നല്‍കിയിരുന്നു.
യുഎഇയുടെ വികസനത്തില്‍ ഇവിടുത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാര്‍ക്ക് മികച്ച സംഭാവന അര്‍പ്പിക്കാന്‍ സാധിച്ചതുപോലെതന്നെ കോടിക്കണക്കിന് വിദേശനാണ്യം ഇന്ത്യയിലേക്ക് എത്താനും സഹായകമായി. അതുകൊണ്ടുതന്നെ മോഡിയുടെ സന്ദര്‍ശനം ഇന്ത്യക്കാരോടൊപ്പം ഇവിടെയുള്ള 33 ലക്ഷം വരുന്ന പ്രവാസി ഇന്ത്യക്കാരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഇരുരാജ്യങ്ങളുടെയും നേതൃത്വങ്ങളുടെ മറ്റൊരു സമാഗമം പുതിയ ചരിത്രത്തിന് നിദാനമാകട്ടെയെന്നാണ് പ്രവാസി ഇന്ത്യക്കാരും ആശിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സുവര്‍ണ കാലഘട്ടം എന്നാണ് ഇതിനെ വ്യവസായ പ്രമുഖന്‍ എംഎ യൂസഫലി വിശേഷിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Narendra Modi set for third UAE visit in four years, Abu Dhabi, News, Politics, Business, Narendra Modi, Prime Minister, Visit, Gulf, World.

Powered by Info News For You

Comments
Post a Comment