ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് ആഴ്ചകള്‍ പഴക്കമുള്ള 45 കിലോ മാംസം; സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍
കോലഞ്ചേരി: (www.kvartha.com 29.08.2019) ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് ആഴ്ചകള്‍ പഴക്കമുള്ള 45 കിലോ മാംസം. കോട്ടൂര്‍ പാറേക്കാട്ടിക്കവലയിലെ കോള്‍ഡ് സ്റ്റോറേജിലാണ് മിന്നല്‍ പരിശോധന നടത്തിയത്. മാസങ്ങളായി വൃത്തിയാക്കാത്ത ഫ്രീസറില്‍ കണ്ടത് അഴുകിയ മാംസ മാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടി കിടക്കുന്നത്. അതിനാണ് പിടിച്ചെടുത്ത മാംസങ്ങളുടെ സൂക്ഷിപ്പ്.
പിടിച്ചെടുത്ത മാംസം നശിപ്പിച്ചു. ഈ സ്ഥാപനം ലൈസന്‍സില്ലാതെയായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. നാല് ഹോട്ടലുകളില്‍ വില്‍പനയ്ക്കു രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. മുന്‍പ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ട ടൗണിലെ രണ്ട് ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണ-പാനീയ വില്‍പന കേന്ദ്രങ്ങള്‍ക്കെതിരെ പരിശോധന തുടരുമെന്നാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ജേക്കബ് അറിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ernakulam, News, Kerala, Health, Hotel, Fine, Local-News, Health department found old and contaminated meat in Ernakulam

Powered by Info News For You

Comments
Post a Comment