ഒന്‍പതും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചു; പുരോഹിത വേഷമണിഞ്ഞ് ചെകുത്താനെ പോലെ പെരുമാറരുതെന്ന് കോടതി, വൈദികന് 45 വര്‍ഷത്തെ കഠിനതടവ്

വാഷിങ്ടണ്‍: (www.kvartha.com 17.08.2019) പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച വൈദികന് 45 വര്‍ഷത്തെ കഠിനതടവ് വിധിച്ച് കോടതി. ഉര്‍ബനോ വാസ്‌ക്വാസ്(47) എന്ന വൈദികനെയാണ് വാഷിങ്ടണിലെ കൊളംബിയ കോടതി ശിക്ഷിച്ചത്. ഒമ്പതും പതിമൂന്നും വയസുള്ള അള്‍ത്താര ബാലികമാരാണ് പീഡനത്തിന് ഇരയായത്. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് ഇയാള്‍ പെരുമാറിയതെന്ന് കോടതി നീരീക്ഷിച്ചു. കേസിനാസ്പദമായ സംഭവം നടന്നത് 2015-16 കാലഘട്ടത്തിലാണ്.

വളരെ സൗമ്യമായി പെരുമാറുന്ന വൈദികനില്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് സംശയം തോന്നിയിരുന്നില്ല. സംഭവം പുറത്ത് പറയരുതെന്നും പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും വൈദികന്‍ ഭീഷണിപ്പെടുത്തി. ഒമ്പത് ദിവസത്തെ വിചാരണയ്‌ക്കൊടുവില്‍ രണ്ടു പെണ്‍കുട്ടികളും മൊഴി നല്‍കി. പള്ളിക്കുള്ളില്‍ വച്ചും പരിസരങ്ങളില്‍ വച്ചും വൈദികന്‍ മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടികളുടെ മൊഴി.

Washington, News, World, Crime, Molestation, Child, Arrest, Court, Case, Molestation case; Priest sentenced for 45 years for child abuse

സംഭവം പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്റെ ഭീഷണി അവഗണിച്ചാണ് പെണ്‍കുട്ടികള്‍ പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്. മറ്റുള്ള വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വെച്ച് വൈദികന്‍ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് അന്വേഷണസംഘം കണ്ടെത്തി. കുറ്റകൃത്യം ഒളിപ്പിക്കാന്‍ ശ്രമിച്ച പള്ളി അധികൃതരെയും കോടതി വിമര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Washington, News, World, Crime, Molestation, Child, Arrest, Court, Case, Molestation case; Priest sentenced for 45 years for child abuse


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?