കനത്തമഴയില്‍ മേപ്പാടി പുത്തുമലയില്‍ ഉണ്ടായത് വന്‍ദുരന്തം; നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി; വന്‍ ഉരുള്‍പൊട്ടലില്‍ കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി, 40ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു; 4 മൃതദേഹങ്ങള്‍ കണ്ടെടുത്തു, രക്ഷാപ്രവര്‍ത്തനത്തിന് ദുരന്ത പ്രതികരണസേനയും സൈന്യവും
മേപ്പാടി: (www.kvartha.com 09.08.2019) കനത്തമഴയില്‍ വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായത് വന്‍ദുരന്തം. നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. മണ്ണിനടിയില്‍നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ്. ഒരു പുരുഷന്‍ തമിഴ്‌നാട് സ്വദേശിയാണ്. ദുരന്തപ്രതികരണസേനയും സൈന്യവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അതേസമയം ഇടയ്ക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. ഇവിടെ നാല്‍പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. രണ്ട് പാര്‍പ്പിടകേന്ദ്രങ്ങള്‍, ഏതാനും വീടുകള്‍, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലായി.
ദുരന്തസമയത്ത് പാര്‍പ്പിട കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കല്‍പറ്റയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പ്ലാന്റേഷന്‍ ഗ്രാമമായ പുത്തുമലയില്‍ 60 കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. 30 വര്‍ഷം മുന്‍പും ഇവിടെ ഇതുപോലെ ഉരുള്‍പൊട്ടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Major landslide in Wayanad, 4 dead body recoverd, News, Rain, Trending, Dead Body, Obituary, Hospital, Treatment, Injured, Kerala.
Keywords: Major landslide in Wayanad, 4 dead body recoverd, News, Rain, Trending, Dead Body, Obituary, Hospital, Treatment, Injured, Kerala.
Powered by Info News For You

Comments
Post a Comment