ടീഷര്‍ട്ട് ധരിച്ചു നിന്നയാളോട് ഹോട്ടല്‍ ജീവനക്കാരനെന്നു കരുതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; പോലീസുകാരനെ കണ്ടാല്‍ അറിയില്ലേ എന്ന് ചോദിച്ച് അക്രമം; 4 പോലീസുകാര്‍ ചേര്‍ന്നു മര്‍ദിച്ചതായി യുവാവിന്റെ പരാതി
ആലപ്പുഴ: (www.kvartha.com 22.08.2019) ടീഷര്‍ട്ട് ധരിച്ചു നിന്നയാളോട് ഹോട്ടല്‍ ജീവനക്കാരനാണെന്ന് കരുതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പോലീസുകാരനെ കണ്ടാല്‍ അറിയില്ലെയെന്ന് ചോദിച്ച് എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്കു നല്‍കി. കൊടുപ്പുന്ന പരപ്പില്‍ പി ഡി ശ്യാംകുമാര്‍(30) നല്‍കിയ പരാതി ചെങ്ങന്നൂര്‍ ഡിവൈഎസ്പി അന്വേഷിക്കും.
ഈ മാസം 19ന് വൈകിട്ട് ഏഴ് മണിയോടെ ഭക്ഷണം വാങ്ങാനായി എടത്വ പോലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ടീഷര്‍ട്ട് ധരിച്ചതിനാല്‍ ഹോട്ടല്‍ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പോലീസുകാരനെ കണ്ടാല്‍ അറിയില്ലെന്ന് ചോദിക്കുകയും ബൈക്കിന്റെ താക്കോല്‍ ഊരി വങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒരു മുറിയില്‍ കൊണ്ടുപോയി നാല് പോലീസുകാര്‍ ചേര്‍ന്നു ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിച്ചെന്നും ശ്യാംകുമാര്‍ പരാതിയില്‍ പറയുന്നു.
സംഭവദിവസം രാത്രി തന്നെ പോലീസുകാര്‍ തിരുവല്ലയിലെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി വിട്ടയച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ശ്യംകുമാര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Alappuzha, News, Kerala, Local-News, Police, attack, Complaint, Hotel, Youth, Youth complaint against police

Powered by Info News For You

Comments
Post a Comment