സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് ; 3മണിവരെ ബി ജെ പി ആസ്ഥാനത്ത് പൊതുദര്‍ശനം; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തില്‍ സംസ്‌കരിക്കും
ന്യൂഡെല്‍ഹി: (www.kvartha.com 07.08.2019) അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകിട്ട് നടക്കും. ബുധനാഴ്ച ഉച്ചവരെ ഡെല്‍ഹിയിലെ വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. അതിനുശേഷം ഡെല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്തും പൊതുദര്‍ശനത്തിന് സൗകര്യമുണ്ടാകും.
എയിംസില്‍നിന്ന് പുലര്‍ച്ചെയോടെയാണ് ഭൗതികശരീരം ഡെല്‍ഹിയിലെ വസതിയിലെത്തിച്ചത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നുമണി വരെയാണ് ബി.ജെ.പി. ആസ്ഥാനത്തെ പൊതുദര്‍ശനം. ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തില്‍ സംസ്‌കരിക്കും.
ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്ന് സുഷമ സ്വരാജിനെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രാത്രി 11.15-മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ്. ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sushma Swaraj demise; Funeral will be held on Wednesday afternoon, New Delhi, News, Politics, Trending, Obituary, BJP, Leader, National.

Powered by Info News For You

Comments
Post a Comment