കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് തേങ്ങയുമായി വരികയായിരുന്ന ലോറി മറിഞ്ഞ് 3പേര്‍ മരിച്ചു; മരിച്ചത് തമിഴ് നാട് സ്വദേശികള്‍
കുട്ടിക്കാനം(ഇടുക്കി): (www.kvartha.com 26.08.2019) കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടില്‍നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയായിരുന്നു അപകടം.
മരിച്ചവരില്‍ ഒരാളൊഴികെ മറ്റുള്ളവരെ തിരിച്ചറിഞ്ഞില്ല. ഭൂമിനാഥന്‍ എന്നയാളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഭൂമിനാഥനെ തിരിച്ചറിയാന്‍ സഹായിച്ചത് അപകട സമയത്ത് ഇയാളുടെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയ ഐഡി കാര്‍ഡില്‍ നിന്നുമാണ്.
ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ എത്തിയാല്‍ മാത്രമേ മറ്റുള്ളവരേക്കുറിച്ചും എന്തെങ്കിലും വിവരം കിട്ടൂ എന്നാണ് പോലീസ് പറയുന്നത്. കൂടാതെ വാഹനത്തില്‍നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവ സ്ഥലത്തുവെച്ചുതന്നെ മൂന്നുപേരും മരിച്ചിരുന്നു.
ഏറെ കാലപ്പഴക്കമുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നും കൊടും വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഒരു വശം കൊക്കയുമുള്ള മലമ്പാതയിലൂടെയുള്ള യാത്രയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Three killed after lorry overturns in Idukki, Idukki, News, Local-News, Kottayam, Accidental Death, Injured, Hospital, Dead Body, Obituary, Police, Kerala.

Powered by Info News For You

Comments
Post a Comment