ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

(www.evisionnews.co) ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
രാഷ്ട്രപതിയുടെ വിജ്ഞാപനം ഭരണഘടന വിരുദ്ധമാണ്. രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ 370 ആം വകുപ്പില്‍ ഭേദഗതി വരുത്താന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടിയന്തരമായി കേള്‍ക്കണം എന്ന് ഹരജിക്കാരന്‍ നാളെ സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ രാഷ്ട്രപതിക്ക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനാവില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370-ല്‍ ഭേദഗതി വരുത്തി രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവ് അമിത് ഷാ ബില്ലായി ഇന്നലെ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭയില്‍ പാസായത് 61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ്. അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.
Powered by Info News For You
Comments
Post a Comment