33കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; കുഞ്ഞിന്റെ വളര്‍ച്ച കണ്ട് ഞെട്ടി വൈദ്യലോകം, ഇത്രയും നീളമുള്ള കുട്ടി ജനിക്കുന്നത് രാജ്യത്ത് ഇതാദ്യം

ബര്‍ലിന്‍: (www.kvartha.com 02.08.2019) 33കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അവന്റെ വളര്‍ച്ച കണ്ട് വൈദ്യലോകം തന്നെ ഞെട്ടി. ജര്‍മനിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് 65 സെന്റിമീറ്റര്‍ നീളത്തില്‍ ഒരു കുഞ്ഞ് പിറന്നു വീണത്. ജര്‍മന്‍ നഗരമായ മ്യൂണ്‍ഷ്യന്‍ ഗ്ലാഡ് ബെക്കലിലാണ് സംഭവം. സെന്റ് എലിസബത്ത് ആശുപത്രിയില്‍ സിന്‍ഡി എന്ന 33കാരിയാണ് ഇവന് ജന്മം നല്‍കിയത്.

4.720 ഗ്രാം തൂക്കവും , 65 സെന്റിമീറ്റര്‍ നീളവുമായിരുന്നു വിന്‍സെന്റ് മാര്‍ട്ടിന്‍ എന്ന നവജാതശിശുവിന്. കുഞ്ഞിന്റെ വളര്‍ച്ച ഡോക്ടര്‍മാര്‍ നേരത്തെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സിസേറിയന് വിധേയമാക്കുകയായിരുന്നു. സാധാരണ കുഞ്ഞുങ്ങള്‍ക്ക് 50 മുതല്‍ 52 സെന്റിമീറ്റര്‍ വരെയാണ് നീളമെന്നും കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ സെറ്റ്ഫാനി മാധ്യമങ്ങളെ അറിയിച്ചു.

Germany, News, World, Child, Doctor, hospital, Vincent Martin's size is record-breaking

വിന്‍സെന്റ് മാര്‍ട്ടിന്റെ ജനനം ജര്‍മന്‍ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി. ജര്‍മനിയിലെ രേഖകള്‍ അനുസരിച്ച് 2016 ല്‍ ഡാംസ്റ്റഡ് നഗരത്തില്‍ 62 സെന്റിമീറ്റര്‍ നീളമുള്ള ഒരു കുഞ്ഞ് ജനിച്ചിട്ടില്ല. മകന്റെ ജനനത്തില്‍ അതിയായ സന്തോഷത്തിലാണ് അമ്മ 33 കാരി സിന്‍ഡിയും പിതാവ് 36 കാരന്‍ റെനെയും.

Germany, News, World, Child, Doctor, hospital, Vincent Martin's size is record-breaking

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Germany, News, World, Child, Doctor, hospital, Vincent Martin's  size is record-breaking


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?