പളളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ സ്ത്രീയുടെ 30 പവന്റെ സ്വര്‍ണം ഡയമണ്ട് ആഭരണങ്ങള്‍ കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല
തിരുവനന്തപുരം: (www.kvartha.com 03.08.2019) പളളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ സ്ത്രീയുടെ 30 പവന്റെ സ്വര്‍ണം ഡയമണ്ട് ആഭരണങ്ങള്‍ കവര്‍ന്നു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ല.
വെട്ടുകാട് പളളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ പൂന്തുറ സ്വദേശിയും പ്രവാസിയുമായ നിര്‍മ്മലയുടെ ആഭരണങ്ങളാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ജുലൈ 26നു വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം. ഈ അവസരത്തില്‍ പള്ളിയില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇത് മുതലെടുത്താണ് ആഭരണങ്ങല്‍ കവര്‍ന്നത്.
26ന് വൈകിട്ട് 3.30മണിക്ക് അമ്പലത്തറയിലെ ബാങ്കില്‍ നിന്നു ആഭരണങ്ങളുമെടുത്ത് കുടുംബ സമേതമാണ് നിര്‍മ്മല പള്ളിയിലെത്തിയത്. പ്രാര്‍ഥനയ്ക്കിടെ ഇവര്‍ക്കൊപ്പം ചേര്‍ന്ന ഒരു സ്ത്രീ ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ച സ്വര്‍ണം മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ റോഡിലേക്കു വേഗത്തില്‍ ഇറങ്ങി കിഴക്കേക്കോട്ടയിലേക്കു പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. പള്ളിയിലെ സിസിടിവി ക്യാമറയില്‍ നിന്നു ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് പ്രതിയുടെ ചിത്രം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. എത്രയും പെട്ടെന്ന് തന്നെ പ്രതി വലയിലാകുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 30 sovereign gold in vettukad church, Thiruvananthapuram, News, Local-News, CCTV, Police, Complaint, Gold, Robbery, Kerala.

Powered by Info News For You

Comments
Post a Comment