മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന മൂന്ന് വയസ്സുകാരിയെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം തലവെട്ടി കൊന്നു; 3പേര്‍ അറസ്റ്റില്‍

ജംഷെഡ്പൂര്‍: (www.kvartha.com 01.08.2019) മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന മൂന്ന് വയസ്സുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം തലവെട്ടി കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി അടക്കമുള്ള മൂന്നുപേരാണ് പിടിയിലായത്. ജാര്‍ഗണ്ഡിലെ ജംഷെഡ്പൂരില്‍ നടന്ന പൈശാചിക സംഭവം ബുധനാഴ്ചയാണ് പോലീസ് പുറത്തുവിട്ടത്.

ജംഷെഡ്പൂരിലെ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടമാനഭംഗപ്പെടുത്തിയശേഷം തലവെട്ടി കൊലപ്പെടുത്തിയത്. കുട്ടിയുടെ ഉടല്‍ ടെല്‍കോ പോലീസ് സ്റ്റേഷന്‍ ഏരിയയില്‍ നിന്നും ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് റെയില്‍വെ സ്റ്റേഷനില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചനിലയിലാണ് കുട്ടിയുടെ ഉടല്‍ കണ്ടെത്തിയത്.

3-Year-Old Sleeping Near Mother Kidnapped, Molested, Beheaded In Jamshedpur, News, Local-News, Crime, Criminal Case, Murder, Molestation, Arrested, Accused, National

പെണ്‍കുട്ടിയുടെ തല കണ്ടെത്തുന്നതിനായി പോലീസ് നായയുടെ സഹായവും തേടിയിട്ടുണ്ട്. ജൂലൈ 26നാണ് സംഭവം നടന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പ്രതികളില്‍ ഒരാളായ റിങ്കു സാഹു 2015ല്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി കേസുകളില്‍ മൂന്നു മക്കളുള്ള ഇയാള്‍ പ്രതിയാണെന്നും പോലീസ് പറയുന്നു. അറസ്റ്റിലായ രണ്ടുപേരും 30ന് അടുത്ത് പ്രായമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ദൃശ്യത്തില്‍ രാത്രിയില്‍ ഒരാള്‍ കുടുംബം കിടന്നിരുന്ന റെയില്‍വെ പ്ലാറ്റ്‌ഫോമിലൂടെ നടന്നുവരുന്നതും മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതും കാണാം.

തൊട്ടടുത്ത ദിവസമാണ് കുട്ടിയുടെ മാതാവ് മകളെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ തന്റെ ഭര്‍ത്താവിനെ സംശയിക്കുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇയാളും ഇവര്‍ക്കൊപ്പം പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3-Year-Old Sleeping Near Mother Kidnapped, Molested, Beheaded In Jamshedpur, News, Local-News, Crime, Criminal Case, Murder, Molestation, Arrested, Accused, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?