ഉപ്പള മണിമുണ്ടയില്‍ കടല്‍ക്ഷോഭം രൂക്ഷം; 2 വീടുകള്‍ തകര്‍ന്നു, കഴിഞ്ഞ തവണ തകര്‍ന്ന റോഡ് ഈ വര്‍ഷവും കടലേറ്റത്തില്‍ തകര്‍ന്നു

ഉപ്പള: (www.kasargodvartha.com 04.08.2019) മണിമുണ്ടയില്‍ കടല്‍ക്ഷോഭം രൂക്ഷമാവുകയും രണ്ട് വീടുകള്‍ തകരുകയും ചെയ്തു. ശാരദ നഗറിലെ റഷീദ്, ഇബ്രാഹിം എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ശക്തമായ കടല്‍ക്ഷോഭമാണ് ഇവിടെയുണ്ടാവുന്നത്. ഭീഷണിയുള്ളതിനാല്‍ നിരവധി കുടുംബങ്ങള്‍ താമസം മാറ്റി. മണിമുണ്ട, ഹനുമാന്‍ നഗര്‍, ശാരദ നഗര്‍, മൂസോടി ഭാഗങ്ങളിലാണ് കടലേറ്റം രൂക്ഷമായിരിക്കുന്നത്.

ചിലയിടങ്ങളില്‍ 50 മീറ്ററോളം കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് കടലേറ്റത്തില്‍ തകര്‍ന്ന മണിമുണ്ട-മൂസോടി റോഡ് ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിച്ച് പുതുക്കിപ്പണിതിരുന്നു. എന്നാല്‍ ഇത് വീണ്ടും തകര്‍ന്നനിലയിലാണ്. പ്രദേശവാസികളായ അലീമ, ശാരദ, കേശവന്‍, ഹവ്വാബി, അബ്ദുല്ല, സീതാരാമ, അമീര്‍ എന്നിവരുടെ വീട്ടുമുറ്റംവരെ വെള്ളംകയറിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Uppala, Sea, Sea erosion in Uppala
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?