ചന്ദ്രയാന്‍ 2 പണി തുടങ്ങി; പേടകത്തില്‍ നിന്നും പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ടു

ബംഗലൂരു: (www.kvartha.com 23.08.2019) ചന്ദ്രയാന്‍ 2ല്‍ നിന്ന് പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. ഇത് ആദ്യമായാണ് ചന്ദ്രയാന്‍ 2 ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ചന്ദ്രോപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ അകലെ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പേടകത്തിലെ വിക്രം ലന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചാന്ദ്രയാന്‍ രണ്ട് പേടകം വിക്ഷേപിച്ചത് ജൂലൈ 22നായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വൈകിയാണ് വിക്ഷേപണം നടന്നത്.

ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരത്തിലും 18,078 കിലോമീറ്റര്‍ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. ബംഗളൂരുവിലെ കേന്ദ്രത്തില്‍ ശാസ്ത്രസംഘം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം നിരന്തരം വിലയിരുത്തുകയാണ്.

News, World, ISRO, Technology, Satelite, Photo, Bangalore, chandrayan 2, moon, vikram lander, scientists, Chandrayaan-2 sends photo of Moon from 2,650 kms away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, ISRO, Technology, Satelite, Photo, Bangalore, chandrayan 2, moon, vikram lander, scientists, Chandrayaan-2 sends photo of Moon from 2,650 kms away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?