ബൈക്കിന്റെ പിന്‍ചക്രത്തില്‍ മുണ്ട് കുരുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം നടന്നത് ഗള്‍ഫില്‍ നിന്നെത്തി 2-ാം ദിവസം; കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരം

വടക്കാഞ്ചേരി: (www.kvartha.com 26.08.2019) ബൈക്കിന്റെ പിന്‍ചക്രത്തില്‍ മുണ്ട് കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുള്ളൂര്‍ക്കര എടലംകുന്ന് അപ്പണത്ത് സുജിത്ത് (28) ആണ് മരിച്ചത്.

ഇയാള്‍ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മുള്ളൂര്‍ക്കര എസ്എന്‍ നഗര്‍ കോതേത്ത്പറമ്പില്‍ കൃഷ്ണകുമാറിനെ(25) ഗുരുതരമായ പരിക്കുകളോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Youth dies in bike accident, News, Accidental Death, Hospital, Treatment, Obituary, Dead, Injured, Medical College, Kerala

മുള്ളൂര്‍ക്കര ആറ്റൂര്‍ ബൈപാസ് റോഡില്‍ ശനിയാഴ്ച രാത്രിയാണ് അപകടം. രണ്ടുദിവസം മുന്‍പാണു സുജിത്ത് ഗള്‍ഫില്‍ നിന്നുമെത്തിയത്.സംഭവ സ്ഥലത്തുവെച്ചുതന്നെ സുജിത്ത് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth dies in bike accident, News, Accidental Death, Hospital, Treatment, Obituary, Dead, Injured, Medical College, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?